Entertainment

തൃഷ്ണയില്‍ നായികയുമായി പ്രണയരംഗങ്ങള്‍ അഭിനയിക്കാന്‍ മമ്മൂട്ടിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു

മമ്മൂട്ടി നായകനായ് ആദ്യമായി എത്തിയ ചിത്രമായിരുന്നു ‘തൃഷ്ണ’. ഐ വി ശശിയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. നായികയുമായി വളരെ റൊമാന്റിക്ക് ആയി അഭിനയിക്കേണ്ട കുറെ രംഗങ്ങള്‍ ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ വിവാഹം കഴിഞ്ഞ സമയമായതിനാല്‍ തന്നെ മമ്മൂട്ടിക്ക് അത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഈ ചിത്രത്തിലേക്ക് മമ്മൂട്ടിയെത്തിയ കഥ പറയുകയായിരുന്നു സിനിമയിലെ അണിയറ പ്രവര്‍ത്തകന്‍. മമ്മൂട്ടിയെ വച്ചായിരുന്നില്ല ഈ ചിത്രം സംവിധാനം ചെയ്തത്.

പുതുമുഖങ്ങളെ വച്ചാണ് ഈ പടം ചെയ്യാമെന്ന് തീരുമാനിച്ചിരുന്നത്. ഒന്ന് രണ്ടു തമിഴ് ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച സുലക്ഷണയെ നായിക ജയശ്രീയായി തീരുമാനിച്ചു. തുല്യ പ്രാധാന്യമുള്ള ശ്രീദേവിയെ ശങ്കരാഭരണത്തിലെ നായിക രാജലക്ഷ്മിക്കും മാറ്റിവച്ചു. കൃഷ്ണദാസ് എന്ന കഥാപാത്രത്തിനുവേണ്ടി കുറെ പുതുമുഖങ്ങളെ തിരഞ്ഞു. ഒടുവില്‍ കോളേജ് അദ്ധ്യാപകനായ ബാബു നമ്പൂതിരിയെ തിരഞ്ഞെടുത്തു.

ഒരു ഗാനരംഗം ചിത്രീകരിച്ചുകൊണ്ട് ഷൂട്ടിംഗ് തുടങ്ങി. സുലക്ഷണയും ബാബു നമ്പൂതിരിയും കുറെ അഭിനയിച്ചിട്ടും ശരിയായില്ല. റിഹേഴ്സലും ടേക്കുമൊക്കെ കുറെയായി. ക്യാമറമാന്‍ ജയനാനന്‍ ആയിരുന്നു. ജയാനനെ വിളിച്ച് മാറ്റി നിര്‍ത്തി ചോദിച്ചു: ‘എന്തു പറ്റി? മുഖം വല്ലാതിരിക്കുന്നല്ലോ…’ ‘ഇതു ശരിയാകുമെന്നു തോന്നുന്നില്ല. രണ്ടുപേരും ഒരുപോലെതന്നെ. ഇവരെ വച്ച് എങ്ങനെ പടം പൂര്‍ത്തിയാക്കും?’എനിക്കും തോന്നി.

എന്തായാലും ഒന്നുകൂടി ശ്രമിക്കാം.’ ശശി രണ്ടുപേരോടും പറഞ്ഞു: ‘ഇനി ഒരു പ്രാവശ്യം കൂടി നോക്കിയിട്ട് ശരിയായില്ലെങ്കില്‍ പാക്കപ്പ് ചെയ്യും.’പിന്നെയും പല പ്രാവശ്യം ശ്രമിച്ചിട്ടും ശരിയാകുന്നില്ല. ഒടുവില്‍ ഷൂട്ടിംഗ് നിര്‍ത്തി എല്ലാവരും ഹോട്ടലിലേക്കു മടങ്ങി. ഇനി എന്താണ് ചെയ്യേണ്ടതെന്ന് ഒരു രൂപവും കിട്ടിയില്ല. മാത്രമല്ല, പ്രോജക്ട് മുടങ്ങിയ കാര്യം വാര്‍ത്തയുമായി. സംഭവമറിഞ്ഞ് സിനിമാ നടന്‍ രതീഷ് വിളിച്ചു ചോദിച്ചു.

‘മുമ്പൊരിക്കല്‍ ഞാനൊരു മമ്മൂട്ടിയുടെ കാര്യം പറഞ്ഞതോര്‍ മ്മയുണ്ടോ? മഞ്ചേരി കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഒരു അഡ്വക്കേറ്റ്. എം.ടിയുടെ തന്നെ വില്‍ക്കാനുണ്ട് സ്വപ്നങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പി.ജി. വിശ്വംഭരന്റെ സ്ഫോടനത്തിലും ഭേദപ്പെട്ട വേഷമാണ്. ഇപ്പോള്‍ ചിത്രീകരണം കഴിഞ്ഞ ശ്രീകുമാരന്‍ തമ്പിയുടെ മുന്നേറ്റത്തിലെ നായകനാണ്. ഒന്നു നോക്കിയാലോ? നല്ല ഫിഗറാണ്.’ ശശി, മമ്മൂട്ടിയെ ഒരിക്കല്‍ കണ്ടിട്ടുണ്ട്. പക്ഷേ, ഓര്‍മ്മയില്ല. മമ്മൂട്ടിയെക്കുറിച്ചു കേട്ടപ്പോള്‍ എം.ടി. പറഞ്ഞു.

‘അയാള്‍ നന്നായിരിക്കും.’ ഉടന്‍ ചെമ്പിലേക്കു വിളിച്ചു. പടയോ ട്ടത്തിന്റെ ഷൂട്ടിംഗിനായി മലമ്പുഴയിലാണ് മമ്മൂട്ടി എന്നറിഞ്ഞു. മലമ്പുഴയിലേക്ക് വിളിച്ച് മമ്മൂട്ടിയോട് കാര്യങ്ങള്‍ സംസാരിച്ചു. എം.ടിയുടെ സ്‌ക്രിപ്റ്റും ശശിയുടെ സംവിധാനവും നായക വേഷവും എന്നു കേട്ടപ്പോള്‍ത്തന്നെ ത്രില്‍ഡായി. എങ്ങനെയും പോകണമെന്ന് തീരുമാനിച്ചു. എന്തും വരട്ടെയെന്നു കരുതി ചെല്ലാമെന്ന് വാക്കും കൊടുത്തു.

രണ്ടുമൂന്നു ദിവസത്തേക്ക് മമ്മൂട്ടിക്ക് പടയോട്ടത്തില്‍ വര്‍ക്കില്ല. പക്ഷേ, മമ്മൂട്ടിയെ വിട്ടാല്‍ വിചാരിക്കുന്ന സമയത്ത് മടങ്ങിവരില്ല. അതുകാരണം അപ്പച്ചന്‍ സമ്മതിച്ചില്ല. മമ്മൂട്ടിക്ക് ടെന്‍ഷനായി. ഈ സമയം കൊടൈക്കനാലിലും ആകെ ടെന്‍ഷനാണ്. മമ്മൂട്ടി എത്താമെന്നു പറഞ്ഞിട്ട് ദിവസങ്ങള്‍ പോകുന്നു. ഇന്നുവരും, നാളെ വരും എന്ന് ഫോണില്‍ പറയുന്നതല്ലാതെ വരുന്നില്ല. ഒടുവില്‍ പ്രോജക്ട് അനിശ്ചിതമായി മാറ്റിവയ്ക്കുവാന്‍ തന്നെ തീരുമാനിച്ചു. പക്ഷേ, അന്നുരാത്രി കാറില്‍ മമ്മൂട്ടി ടി.ടി.ഡി.സിയില്‍ എത്തിച്ചേര്‍ന്നു. നായികയായിരുന്ന സുലക്ഷണയ്ക്കു പകരം സ്വപ്‌നയെയും കൊണ്ടുവന്നു. അങ്ങനെ തൃഷ്ണ എന്ന പടം തുടങ്ങി.

Most Popular

To Top