Entertainment

തിലകന്‍ ചേട്ടന് മക്കള്‍ ഒരിക്കലും സ്വസ്ഥത കൊടുത്തിരുന്നില്ല; ശാന്തിവിള ദിനേശ്

മലയാള സിനിമയില്‍ പതിറ്റാണ്ടുകളുടെ ചരിത്രം അവകാ ശപ്പെടാവുന്ന നടനായിരുന്നു തിലകന്‍. കാല യവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങല്‍ ഇന്നും ജീവിച്ചിരിക്കുന്നു. ഇപ്പോളിതാ തിലകനെക്കുറിച്ചും മക്കളെക്കുറിച്ചും തുറന്ന് പറയുകയാണ് സംവിധായകനായ ശാന്തിവിള ദിനേശ്.

ജീവിതത്തില്‍ ഏറെ വിഷമതകള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ടെന്നും തിലകന് മക്കള്‍ ഒരിക്കലും സ്വസ്ഥത കൊടുത്തിട്ടില്ലെന്നും, മനസമാധാനം എന്തെന്ന് അറിയാതെയാണ് അദ്ദേഹത്തിന്റെ മരണമെന്നും ശാന്തിവിള ദിനേശ് പ്രതികരിച്ചു.

ശാന്തിവിള ദിനേശിന്റെ വാക്കുകള്‍ ഇങ്ങനെ

തിലകന്‍ ചേട്ടന് മക്കളില്‍ ഏറ്റവും വാത്സല്യം ഷമ്മിയോടായിരുന്നു. അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചതും ഷമ്മിയാണ്. തലവേദനയുണ്ടായിട്ടുള്ളതും ഷമ്മിയില്‍ നിന്നാണ്. എന്നാലും അദ്ദേഹത്തിന് ഷമ്മിയെ ഭയങ്കര ഇഷ്ടമായിരുന്നു. തന്റെ പിന്‍ഗാമിയെന്ന് വളരെ അന്തസോടെ പറയുമായിരുന്നു.

തിലകന്‍ ചേട്ടന് മക്കള്‍ സ്വസ്ഥത കൊടുത്തിരുന്നില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മനസമാധാനം എന്തെന്ന് അറിയാതെയാണ് ആ മനുഷ്യന്‍ മരിച്ചത്. ചേട്ടന് ടെന്‍ഷന്‍ മാത്രമേ മക്കള്‍ എന്നും കൊടുത്തിട്ടുള്ളൂ. സ്വന്തം ഫ്ളാറ്റില്‍ നിന്ന് ഇറങ്ങിപോരേണ്ട അവസ്ഥ അദ്ദേഹത്തിനുണ്ടായി.

മകളുമായി വഴക്കിട്ട് ഇളയമകനായ ഷോബിക്കൊപ്പമാണ് തിലകന്‍ ചേട്ടന്‍ അവസാന നാളുകളില്‍ താമസിച്ചിരുന്നത്. തന്റെ സമ്പത്തിലാണ് മക്കള്‍ക്ക് നോട്ടം, നമ്മളെ വേണ്ട. അച്ഛന്‍ അനാരോഗ്യവാനാണെന്നുള്ള ബോധമൊന്നും അവര്‍ക്കില്ലെന്നും അദ്ദേഹത്തെ അവസാന നാളുകലില്‍ ചെന്നപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു എന്നും ശാന്തിവിള ദിനേശ് വെളിപ്പെടുത്തുന്നു.

Most Popular

To Top