Entertainment

താൻ ആരാണെന്നു മനസിലാക്കാതെ തന്നെ ജഡ്ജ് ചെയ്യാൻ വന്നേക്കല് എന്ന് സാനിയ

ക്വീന്‍ എന്ന സിനിമയിലൂടെ തന്നെ പ്രേക്ഷക പ്രീതി നേടിയ താരമാണ് സാനിയ ഈയപ്പന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ ഫോട്ടോഷൂട്ടുകളും നടത്തുകയും ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതിനാല്‍ തന്നെ സാനിയയ്ക്ക് നേരെ സൈബര്‍ ആക്രമണങ്ങളും പതിവാണ്.

ഇപ്പോള്‍ അതിനൊക്കെ മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. മനോരമ ആരോഗ്യ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കുന്നത്.

മക്കളെ വളര്‍ത്തി വഷളാക്കരുതെന്ന് എപ്പോഴും എന്റെ അച്ഛനോട് പലരും പറഞ്ഞിരുന്നു. പക്ഷേ എല്ലാക്കാര്യത്തിനും തന്റെ അച്ഛനും അമ്മയും കൂടെയുണ്ട്.

തന്നെ സിനിമ നടിയാക്കാന്‍ ആയിരുന്നു അച്ഛന് ഇഷ്ടം. അമ്മയ്ക്ക് എന്നെ ഒരു ഡാന്‍സറാക്കാനായിരുന്നു ഇഷ്ടം. അവരുടെ ആഗ്രഹം പോലെ ഞാന്‍ രണ്ടുമായി.

ഒരാളെ വ്യക്തിപരമായി അറിയാതെ ജഡ്ജ് ചെയ്യാന്‍ ശ്രമിക്കരു തെന്നും അയാളുടെ വേഷവിധാനങ്ങള്‍ കണ്ട് അവര്‍ ജഡ്ജ് ‌ചെയ്യാന്‍ വരുതെന്നും കണ്ടപ്പാടെ എന്ത് കാര്യവും വിശ്വസിക്കാതെ പൂര്‍ണ്ണമായി മനസിലാക്കിയ ശേഷം വേണം ജഡ്ജ് ചെയ്യേണ്ടതെന്നും സാനിയ പറഞ്ഞു വയ്ക്കുന്നു.

Most Popular

To Top