Entertainment

താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്ന വിഷയത്തില്‍ തീരുമാനം വൈകും

സിനിമ താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ വൈകുമെന്ന് സൂചന. താരസംഘടനയായ ‘അമ്മ’യ്ക്ക് ഉള്ളത് തിടുക്കത്തില്‍ വിഷയം ചര്‍ച്ച ചെയ്യേണ്ടെന്ന അഭിപ്രായമാണ്. ‘അമ്മ’യുടെ തീരുമാനം നിര്‍മ്മാതാക്കളുടെ കത്ത് ലഭിച്ചതിനെ തുടര്‍ന്നാണ്.

എക്സിക്യൂട്ടീവ് കമ്മിറ്റി ചേരുന്ന കാര്യം നിലവിലെ സാഹചര്യത്തില്‍ പ്രതിസന്ധിയിലാണ്. വിഷയത്തില്‍ എല്ലാവരുമായി ചര്‍ച്ച ചെയ്തതിനു ശേഷം മാത്രമേ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയുകയുള്ളു. ‘അമ്മ’ സിനിമാ മേഖല നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ സഹകരിക്കുമെന്ന് പറയുമ്പോഴും, നിര്‍മ്മാതാക്കളുടെ പരസ്യ പ്രതികരണത്തില്‍ സംഘടനയ്ക്ക് പരിഭവം ഉണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top