Entertainment

താന്‍ സിനിമയില്‍ അവതരിപ്പിച്ച് വലിയ നായികയാക്കിയ നടി ഗോപിക തന്നോട് കാണിച്ച ക്രൂരത തുറന്നു പറഞ്ഞു സംവിധായകൻ

മലയാള സിനിമയിലൂടെ വെള്ളിത്തിരയിലെത്തി പിന്നീട് തെന്നിന്ത്യയിലെ പല ഭാഷകളിലും അഭിനയിച്ച നടിയാണ് ഗോപിക. വിവാഹ ശേഷം സിനിമയില്‍ നിന്ന് പിന്‍മാറിയ യെങ്കിലും പ്രേക്ഷകര്‍ക്ക് ഒരു പിടി നല്ല കാഥാപാത്രങ്ങള്‍ ആണ് താരം നല്‍കിയത്. ഇപ്പോള്‍ പല താരങ്ങളും നല്‍കിയ വേദനാജനകമായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് തുളസീദാസ് എന്ന സംവിധായകന്‍.

നല്ല കുറെ സിനിമകള്‍ സൂപ്പര്‍താരങ്ങളെ വെച്ച് സംവിധാനം ചെയ്ത നല്ലൊരു സംവിധായകനായിരുന്നു തുളസീദാസ്. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതില്‍ ഗോപിക തന്ന ദുരനുഭവം മറക്കാനാവില്ലെന്നും തുളസീദാസ് എന്ന സംവിധായകന്‍ പറഞ്ഞു.

താന്‍ സിനിമയില്‍ അഭിനയിപ്പിച്ച് നായികയാക്കിയ ഗോപിക തന്നെ വിവാഹത്തിന് പോലും ക്ഷണിച്ചില്ല. ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍, തുളസീദാസ് വന്നാല്‍ മറ്റു പലരും വരില്ല എന്നായിരുന്നു ഗോപിക പറഞ്ഞതെന്നും തുളസീദാസ് പറഞ്ഞു.

സിനിമാരംഗത്തെ പലരും തന്നെ ശത്രുവിനെ കാണുകയും തന്നില്‍ നിന്ന് മുഖം തിരിക്കുകയും ചെയ്തു. ഇത് മാത്രമല്ല, താന്‍ നടിമാരായ റോമയെയും മീരാനന്ദനെയും നായികമാരാക്കി ഒരു പടം പ്ലാന്‍ ചെയ്തു അഡ്വാന്‍സും കൊടുത്തു. എന്നാല്‍, അവര്‍ അഡ്വാന്‍സ് തിരിച്ചു തന്ന് അഭിനയിക്കാന്‍ പറ്റില്ലെന്ന് അറിയിച്ചുവെന്നും സംവിധായകന്‍ പറയുന്നു.

തന്റെ പടം ചെയ്യാന്‍ പറ്റില്ലെന്നു നിര്‍മാതാക്കളും പറഞ്ഞു. തന്റെ പടം വിതരണത്തിനെടുക്കാന്‍ ആളില്ലെന്നായിരുന്നു അവര്‍ പറഞ്ഞതെന്നും തുളസീദാസ് വ്യക്തമാക്കി. താനൊന്നും ചെയ്യാനാവാതെ മൂന്ന് കൊല്ലം വെറുതെ വീട്ടില്‍ ഇരുന്നുവെന്നും തുളസീദാസ് വ്യക്തമാക്കി. തന്റെ സിനിമയില്‍ അഭിനയിച്ച ഒരു സൂപ്പര്‍ താരവും തന്നെ കണ്ടപ്പോള്‍ മൈന്‍ഡ് ചെയ്തില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി. ഞാന്‍ കരഞ്ഞുപോയ നിമിഷമായിരുന്നു അതെന്നും’ തുളസീദാസ് പറഞ്ഞു.

Most Popular

To Top