മലയാള സിനിമയില്‍ അന്നുമിന്നും സജീവമായ താരങ്ങളാണ് മനോജ് കെ ജയനും ഉര്‍വ്വശിയും. രണ്ടുപേരും മലയാളികളുടെ സൂപ്പര്‍ താരങ്ങളാണ്. സിനിമയിലൂടെ ഇരുവരും പ്രണയിക്കുകയും പിന്നീട് വിവാഹിതരാവുകയും ചെയ്തു. എന്നാല്‍ കുറച്ച് കാലത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വേര്‍പ്പിരിഞ്ഞു. ഇരുവര്‍ക്കും കുഞ്ഞാറ്റ എന്ന മകളും ഉണ്ടായിരുന്നു.
വിവാഹമോചനം നേടിയപ്പോള്‍ മകള്‍ക്ക് അച്ഛനൊടൊപ്പം പോകാന്‍ താല്പര്യമാണെന്ന് പറഞ്ഞതോടെ, മനോജ് കെ ജയനോടൊപ്പം ആണ് കുഞ്ഞാറ്റ വളരുന്നത്. ഉര്‍വ്വശി കടുത്ത മദ്യപാനി ആയതിനാലാണ് വിവാഹമോചനം നേടിയതെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഒരു ചാനല്‍ ഷോയ്ക്കിടെ ചോദിച്ച ഈ കാര്യത്തോട് ഉര്‍വ്വശി പ്രതികരിച്ചത് ഇപ്രകാരമായിരുന്നു.
മനോജിന്റെ വീട്ടില്‍ നിന്ന് വിവാഹശേഷമാണ് താന്‍ മദ്യപാനം തുടങ്ങിയത്. എല്ലാവരും ഒരുമിച്ചിരുന്ന് ഡ്രിങ്ക്സ് കഴിക്കുന്നതായിരുന്നു അവരുടെ രീതി. താന്‍ ഒരുപാട് ആ വീട്ടില്‍ നിന്ന് അനുഭവിച്ചുവെന്ന് താരം പറയുന്നു.
മകളെ അഭിനയിപ്പിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി. താന്‍ സിനിമയില്‍ ഇഷ്ടമില്ലാതെ എത്തിപ്പെട്ടതാണ്. അതുകൊണ്ട് തന്നെ മകള്‍ സിനിമയില്‍ വരുന്നത് തനിക്ക് താല്‍പ്പര്യമില്ല.
ഇരുവരും വേര്‍പ്പിരിഞ്ഞ് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മനോജ് കെ ജയന് ആശ എന്ന സ്ത്രീയെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഉര്‍വ്വശി ശിവപ്രസാദ് എന്ന ആളെ വിവാഹം ചെയ്തു. അതില്‍ ഒരു മകന് ഉര്‍വ്വശിക്കും പിറന്നു.
