നായകനായും വില്ലനായുമൊക്കെ പ്രേക്ഷകരെ കൈയ്യിലെടുത്ത താരമാണ് മനോജ് കെ ജയന്. കുറെ സിനിമകള്‍ താരത്തിന് വിജയം സമ്മാനിച്ചുവെങ്കിലും കുറച്ച് പരാജയ സിനിമകളും താരത്തിന്റെ കരിയറില്‍ ഉണ്ടായിട്ടുണ്ട്. കരിയറില്‍ താഴോട്ട് പതിച്ച അവസ്ഥതകള്‍ തനിക്കുണ്ടായിരുന്നു. അത്തരം കാര്യങ്ങളെക്കുറിച്ച് മനോജ് കെ ജയന് മനസ് തുറക്കുകയാണ്.
താന്‍ നായകനായി അഭിനയി്ച്ച പല സിനിമകളും തനിക്ക് വിജയം നേടിത്തന്നില്ലെന്ന് തുറന്ന് പറയുകയാണ് മനോജ് കെ. ജയന്. തന്റെ വീട് പണി നടക്കുന്ന സമയമായതിനാല്‍ പൈസയ്ക്ക് അത്യാവശ്യമായതുകൊണ്ട് കുറെ സിനിമകള്‍ ചെയ്തു. വീടുപണിയാന്‍ പണം ആവശ്യമായിരുന്നു.
ആഘോഷം, കലാപം, സൂര്യകിരീടം, കുങ്കുമച്ചെപ്പ്, തുടങ്ങിയ താന്‍ നായകനായ പടങ്ങല്‍ തന്റെ കരിയര്‍ തന്നെ തുലാസിലാക്കിയ ചിത്രങ്ങള്‍ ആയിരുന്നുവെന്ന് താരം പറയുന്നു.
