തമിഴ് സീരിയല്‍ താരങ്ങളായ സഹോദരങ്ങള്‍ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊടുങ്ങയ്യൂര്‍ മുത്തമിഴ് നഗറില്‍ താമസിക്കുന്ന ശ്രീധര്‍ (50), ജയകല്യാണി (45) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടതിനെത്തുടന്നു പോലീസ് പരിശോധന നടത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ജീര്‍ണ്ണിച്ച അവസ്ഥയിലായിരുന്നു. ഇരുവരും അവിവാഹിതരാണ്.
ലോക്ക്ഡൗണ്‍ മൂലം സീരിയല്‍ ഷൂട്ടിങ് നിര്ത്തിവെച്ചിരി ക്കുന്നതിനാല് ഇവര്‍ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടില്‍ മനംനൊന്ത് ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കൊടുങ്ങയ്യൂര്‍ പോലീസ് അറിയിച്ചു.
