Entertainment

തമിഴ്‌നാട് സര്‍ക്കാരിന് ഒരു യോഗ്യതയുമില്ല, പണി അറിയാവുന്ന എന്നെ മുഖ്യമന്ത്രിയാക്കുക; വിവാദ ട്വീറ്റുമായി നടി മീര മിഥുന്‍

ബിഗ്‌ബോസ് തമിഴില്‍ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് മീര മിഥുന്‍. മീര വിവാദങ്ങളില്‍ ഉള്‍പ്പെട്ട നടിയായതിനാല്‍ തന്നെ താരത്തിന് കുപ്രസിദ്ധിയാണ് കൂടുതല്‍. 2016 ല്‍ മിസ് സൗത്ത് ഇന്ത്യ പട്ടം ചതിയിലൂടെ താരം സ്വന്തമാക്കിയിരുന്നു.

അത് കണ്ടെത്തിയതോടെ മീരയില്‍ നിന്നും പട്ടം തിരികെ എടുത്തിരുന്നു. സെലിബ്രിറ്റികള്‍ക്കെതിരെയും രാഷ്ട്രീയക്കാര്‍ക്കെതിരെയും ട്വീറ്റുകള്‍ നടത്തിയാണ് മീര പ്രശസ്തയാണ്.

താരം ഇപ്പോള്‍ മറ്റൊരു വിവാദ ട്വീറ്റുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍. തമിഴ് നാട് സര്‍ക്കാരിനെതിരെയാണ് മീരയുടെ ട്വീറ്റ്. തമിഴ്നാട് സര്‍ക്കാര്‍ ഒട്ടും യോഗ്യത ഇല്ലാത്തതാണെന്നും തന്നെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി നിയമിക്കണമെന്നുമാണ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് താരം. തന്റെ വിദ്യാഭ്യാസ യോഗ്യതയോടെയും താരം ട്വീറ്റ് ചെയ്തിട്ടുണ്ട്. താരത്തിന്റെ പോസ്റ്റ് ഇങ്ങനെ..

ഒരു യോഗ്യതയുമില്ലാത്ത സര്‍ക്കാര്‍. തമിഴ്നാട് നശിച്ചു കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി തമിഴ്നാട് സര്‍ക്കാരിനെ പിരിച്ചുവിടണം. ഒരു ഓര്‍ഡിനന്‍സ് പുറത്തിറക്കി എന്നെ മുഖ്യമന്ത്രിയാക്കുക.

ഒരു ആഴ്ചക്കുള്ളില്‍ തന്നെ എല്ലാം നിയന്ത്രണ വിധേയമാക്കും ആളുകളുടെ ജീവന്‍ രക്ഷിക്കും ഒരു മാസത്തിനുള്ളില്‍ എല്ലാ ക്രിമിനല്‍സും ജയിലിനകത്ത് ആയിരിക്കും മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ തമിഴ്നാട് അഴിമതി രഹിതമാക്കും ആറ് മാസത്തിനുള്ളില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം ശക്തിപ്പെടുത്തും.

Most Popular

To Top