Entertainment

‘തമിഴകത്തിന്റെ രക്ഷകന്‍! നാളെയുടെ നേതാവ്!’ : വിജയെ ‘രാഷ്ട്രീയ നേതാവാക്കി ആരാധകരുടെ പിറന്നാള്‍ പോസ്റ്റര്‍

ആരാധകര്‍ വിജയിയെ രാഷ്ട്രീയ നേതാവാക്കി പോസ്റ്ററുകള്‍ പ്രചരിപ്പിച്ചു. മധുരയുടെ ചുവരുകള്‍ മുഴുവന്‍ പോസ്റ്ററുകള്‍കൊണ്ട് നിറഞ്ഞിരിക്കുന്നത് താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ്. ചില പോസ്റ്ററുകളില്‍ ഉള്ളത് ‘നാളെയുടെ നേതാവ്, തമിഴകത്തിന്റെ രക്ഷകന്‍’ തുടങ്ങിയ വിശേഷണങ്ങളാണ്.

മധുരയിലെ വിജയ് ആരാധകര്‍ രണ്ട് വര്‍ഷം മുമ്പും താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ സമാന പോസ്റ്ററുകളുമായി രംഗത്തെത്തിയിരുന്നു. വിജയ് പിറന്നാള്‍ ദിനത്തില്‍ ചില സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തുമെന്നും പ്രചരണമുണ്ടായിരുന്നു. രാഷ്ട്രീയവൃത്തങ്ങളില്‍ ഇത് ചര്‍ച്ചകള്‍ക്ക് കാരണം ആയിരുന്നുവെങ്കിലും പിന്നീട് അതെല്ലാം ആരാധകരുടെ പ്രചരണങ്ങള്‍ മാത്രമാണെന്നും വ്യക്തമായി.

ഇന്ന് തമിഴ് താരം വിജയുടെ 46-ാം ജന്മദിനമാണ്. ഇത്തവണ ആരാധകര്‍ താരത്തിന്റെ ജന്മദിനം ആഘോഷിക്കുന്നത് സാധാരണ രീതിയില്‍ ഉണ്ടാകാറുള്ള ആഘോഷങ്ങള്‍ ഇല്ലാതെയാണ്. വിജയ് തന്നെ, ലോകം കോവിഡിന് എതിരെ പോരാടുന്ന അവസരത്തില്‍ തന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് മുന്നോട്ട് വന്നിരുന്നു.

Most Popular

To Top