Entertainment

തന്റെ പിറന്നാൾ ആഘോഷം ഇത്തവണ ഒരിടത്തും നടത്തരുത് എന്ന് വിജയ്; ആരാധകർ സങ്കടത്തിൽ

മലയാളികളും തമിഴരും ഒരുപോല നെഞ്ചിലേറ്റുന്ന ഒരു താരമാണ് വിജയ്. വിജയുടെ പിറന്നാള്‍ അദ്ദേഹത്തിന്റെ ഫാന്‍സ് അസോസിയേഷനുകള്‍ വലിയ ആഘോഷം ആക്കാറുണ്ട്. എന്നാല്‍ ഇത്തവണ തന്റെ പിറന്നാളിന് ആഘോം വേണ്ട എന്നാണ് താരം പറയുന്നത്. ജൂണ്‍ മാസം ഇരുപത്തി രണ്ടാം തീയതി ആണ് താരത്തിന്റെ പിറന്നാള്‍.

ലോകം മുഴുവന്‍ കോവിഡ് എന്ന മഹാമാരിയുടെ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് താരം തന്റെ പിറന്നാള്‍ ഇത്തവണ ആഘോഷിക്കേണ്ട എന്ന് പറഞ്ഞിരിക്കുന്നത്. താരത്തിന്റെ 45 ആം ജന്മദിനം ആണ് വരുന്നത്.

തമിഴ്നാട് വിജയ് ഫാന്‍സ് ക്ലബ് അസോസിയേഷന് നേതൃത്വം നല്‍കുന്ന എന്‍. ആനന്ദ് രാജ്യത്തെമ്പാടുമുള്ള വിജയ് ഫാന്‍സ് അസോസിയേഷനോട് ഈ കാര്യം അഭ്യര്‍ഥിച്ചിട്ടുമുണ്ട്.

Most Popular

To Top