Entertainment

തന്നെ കാണാന്‍ വൃത്തിക്കേട് ആയിരുന്നു, കുറച്ച് പൈസ ചെലവിട്ടാണ് ഇത് പോലെ ആയത്; മേയ്‌ക്കോവറിനെ കുറിച്ച് ദുല്‍ഖര്‍

മലയാളസിനിമയിലെ താര രാജവായ മമ്മൂട്ടിയുടെ മകനും ഇക്കാലഘട്ടത്തിലെ മലയാള സിനിമയുടെ മുന്‍നിര നായകനുമായ ദുല്‍ഖറിന്റെ സിനിമ രംഗപ്രവേശം സെക്കന്റ് ഷോ എന്ന സിനിമയിലൂടെയായിരുന്നു. പിന്നീട് കൈനിറയെ ചിത്രങ്ങള്‍ ലഭിച്ച് താരം ഒട്ടനവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ നായകനായി. തമിഴിലും ഹിന്ദിയിലുമൊക്കെ തന്റെ അഭിനയ മികവ് വ്യാപിപ്പിച്ചു. ദുല്‍ഖര്‍ ഇപ്പോള്‍ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം ഇപ്പോള്‍ തുറന്ന് പറയുകയാണ്.

ദുല്‍ഖറിന്റെ പഴയകാല ഫോട്ടോകള്‍ കാണുമ്പോള്‍ തന്നെ ആ ദുല്‍ഖറാണോ ഇന്നത്തെ ദുല്‍ഖര്‍ എന്ന് അതിശയിച്ച് പോകും. തന്റെ പല്ല് മുന്‍പ് പൊങ്ങിയതായിരുന്നു. അത് കൊണ്ട്
തന്നെ ഭയങ്കര വൃത്തികേടായിരുന്നു ചിരിക്കുമ്പോള്‍. പിന്നീട് തന്റെ പല്ല് ക്ലിപ്പ് ഇട്ടു നേരേയാക്കി. മാത്രമല്ല, തന്റെ വൃത്തികെട്ട ഒരു പല്ല് പോയത് കൊണ്ട് തന്റെ ചിരി നന്നായി എന്ന് ദുല്‍ഖര്‍ പറയുന്നു.

അത് പൊങ്ങി നിന്ന പല്ലായത് കൊണ്ട് ഭയങ്കര വൃത്തിക്കേടായിരുന്നു. പല്ല് അങ്ങനെ ആയത് കൊണ്ട് തന്നെ കാണാനും വൃത്തി ഇല്ലായിരുന്നെന്നും ദുല്‍ഖര്‍ പറയുന്നു. കുറച്ചു പൈസ ചെലവിട്ടാണ് പല്ലൊക്കെ നേരെയാക്കി എടുത്തത്. ആ പല്ല് പോകാന്‍ കാരണക്കാരന്‍ തന്റെ മാമനായിരുന്നുവെന്നും ദുല്‍ഖര്‍ പറയുകയാണ്.

താനും മാമനും സ്ഥിരം ഇടി കൂടുന്ന ശീലമുണ്ടായിരുന്നു ഒരിക്കല്‍ ഇടി കൂടിയപ്പോള്‍ മാമന്റെ കൈ കൃത്യം ഇ പല്ല് ഇരിക്കുന്ന അവിടെ കൊണ്ടു. ആ പല്ല് ഇളകി എന്റെ വായില്‍ ചോര വന്നു. ചോര ഒലിപ്പിച്ചു കൊണ്ട് അയ്യോ എന്ന് വിളിക്കുന്ന തന്നെ കണ്ട് മാമന്‍ കാര്യങ്ങള്‍ കൈവിട്ടു പോയെന്ന് കരുതി ഇരുന്നു.

പക്ഷേ താന്‍ സന്തോഷം കൊണ്ട് കണ്ണാടിയില്‍ നോക്കി ഡാന്‍സ് കളിച്ചു. കാരണം ആ വൃത്തികെട്ട പല്ല് എങ്ങനെയെങ്കിലും പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അത് എല്ലാം നടന്നു കൊണ്ട് ഇരുന്നപ്പോളും മാമന്‍ തനിക്ക് എന്താണ് സംഭവിച്ചതെന്ന് ഓര്‍ത്തു അന്തം വിട്ട് നില്‍കുകയായിരുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു.

Most Popular

To Top