Kerala News

ടോക്കണുകള്‍ മുഴുവന്‍ ബാറിലേക്കാണ് ; കോടികളുടെ നഷ്ടം ഉണ്ടായി. ബെവ്ക്യൂവിന് എതിരെ ബിവറേജസ് കോര്‍പ്പറേഷന്‍

തിരുവനന്തപുരം : ബിവറേജസ് കോര്‍പ്പറേഷനെ ബെവ്ക്യൂ ആപ്പ് പ്രതികൂലമായി ബാധിച്ചേക്കുമെന്ന് സൂചന. ബിവറേജസ് കോര്‍പ്പറേഷനിന്റെ ആശങ്ക ആപ്പിന്റെ പ്രവര്‍ത്തനം തുടര്‍ന്നാല്‍ ഔട്ട്ലെറ്റുകള്‍ പൂട്ടേണ്ടി വരുമെന്നാണ്. ആശങ്കയ്ക്ക് കാരണം ആപ്പില്‍ വില്‍ക്കുന്ന ടോക്കണുകളില്‍ ഭൂരിഭാഗവും ബാറുകളിലേക്ക് ആവുന്നു എന്നാണ്.

ബിവറേജസ് ഔട്ട്ലെറ്റിന് കഴിഞ്ഞ ദിവസം രണ്ടരലക്ഷം ടോക്കണുകളില്‍ 49,000 മാത്രമാണ് കിട്ടിയത്. കോര്‍പ്പറേഷന്‍ ബെവ്കോ ഔട്ട്ലെറ്റുകളിലെ മദ്യവില്‍പ്പന കുത്തനെ കുറഞ്ഞതിനാല്‍ വന്‍ നഷ്ടത്തിലാണ്. ബെവ്കോയിലെ സംഘടനകള്‍ ആപ്പിന്റെ പേര് ‘ബാര്‍ ക്യൂ’ എന്ന് ആക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിട്ടുണ്ട്.

നിയന്ത്രണങ്ങള്‍ വരുന്നതിന് മുമ്പ് 22.5 കോടിയുടെ മദ്യം മാര്‍ച്ച് 28ന് വിറ്റ കോര്‍പ്പറേഷന് ശനിയാഴ്ച്ച വില്‍ക്കാന്‍ ആയത് 17 കോടിയുടെ മദ്യം മാത്രമാണ്. ഞായര്‍ അവധി ദിവസം ആയതിനാല്‍ സാധാരണ ശനിയാഴ്ച്ച കൂടുതല്‍ വില്‍പ്പന നടക്കേണ്ടതായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവിച്ചത് നേരെ മറിച്ചാണ്. ഇതോടെയാണത്രെ ആപ്പിന് എതിരെ കോര്‍പ്പറേഷന്‍ രംഗത്ത് എത്തിയത്.

കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ കുമരകത്ത് ഉള്ള ഔട്ട്ലെറ്റില്‍ 2 ടോക്കണ്‍ മാത്രമാണ് പതിനൊന്ന് മണി വരെ എത്തിയത്. അതേസമയം, സമീപത്തുള്ള ബാറുകളുടെ മുന്നില്‍ നീണ്ട നിരയും ഉണ്ടായി. ഇതോടെ കോര്‍പ്പറേഷനെ ഔട്ട്ലെറ്റ് മാനേജര്‍മാര്‍ പരാതിയുമായി സമീപിക്കുകയായിരുന്നു.

വിഷയത്തില്‍ അധികൃതരോടും സ്റ്റാര്‍ട്ടപ്പ് മിഷനിനോടും ബെവ്കോ എം.ഡി സ്പര്‍ജന്‍ കുമാര്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

ഫെയര്‍കോഡ് നല്‍കിയ മറുപടി ഉപഭോക്താവ് രജിസ്റ്റര്‍ ചെയ്യുന്ന പിന്‍കോഡ് സര്‍ച്ച് ചെയ്യുമ്പോള്‍ ആദ്യം കിട്ടുന്ന മദ്യക്കടയിലേക്ക് ടോക്കണ്‍, സിസ്റ്റം തന്നെ ജെനറേറ്റ് ചെയ്യുന്നു എന്നാണ്. ഫെയര്‍കോഡിനോട് ബിവറേജസ് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരുന്നത് ആദ്യം ഔട്ട്ലെറ്റിലേക്ക് ടോക്കണ്‍ നല്‍കിയതിന് ശേഷം ബാറുകളിലേക്ക് കൊടുക്കാനാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top