Entertainment

ടിനി ടോമിന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ ചൊറിയൻ കമന്റും ആയി വന്നവന് ടിനി കൊടുത്ത മറുപടി കേട്ടോ….?

അവതരണ മേഖലയിൽ നിന്നും എത്തി മലയാള സിനിമയിലെ പ്രധാനവേഷങ്ങളിൽ വരെ എത്തി നടനായി മാറിയ താരമാണ് ടിനി ടോം. അടുത്ത സമയത്ത് ടിനി സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത ചിത്രത്തിന് ലഭിച്ച കമന്റും അതിന് ടിനി നൽകിയ മറുപടിയുമാണ് തരംഗം ആകുന്നത് .

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായ ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തിന്റെ പുതിയ സീസൺ തുടങ്ങി കഴിഞ്ഞു . ആ സന്തോഷം അറിയിച്ചു പരിപാടിയിലെ സഹാതാരങ്ങളായ ബിജുക്കുട്ടൻ, കലാഭവൻ പ്രജോദ്. ഷാജു, മിഥുൻ എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രമായിരുന്നു ടിനി ടോം സോഷ്യൽ മീഡിയയിൽ കൂടി പങ്കുവച്ചത്.

“സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നാണ്” ചിത്രത്തിന് ടിനി ടോം നൽകിയ തലക്കെട്ട് . ഈ ചിത്രത്തിന് താഴെയായിരുന്നു ഒരാൾ ഒരു ചൊറിയൻ അഭിപ്രായവും ആയി എത്തിയത് . “നിന്റെ ഒരു പടവും ഞങ്ങൾ കാണില്ല ” എന്നായിരുന്നു അയാളുടെ അഭിപ്രായം . ഇത് ടിനിയെ ചൊടിപ്പിച്ചു. അതുകൊണ്ട് മറുപടി ആയി ടിനി രംഗത്ത് വന്നിരുന്നു. ടിനി നൽകിയ മറുപടിയായിരുന്നു വാർത്ത ആയത് .


“നീ കാണണ്ട, ബാക്കി മൂന്ന് കോടി മലയാളികൾ കണ്ടോളും ” എന്നായിരുന്നു ടിനി പ്രതികരിച്ചത്. ഇരുവരുടെയും അഭിപ്രായം വളരെ പെട്ടന്ന് തന്നെ തരംഗം ആയിരുന്നു. ടിനിയെ വിമർശിച്ചും അനുകൂലിച്ചും ആളുകൾ രംഗത്ത് എത്തി. ടിനി ടോമിന്റെ പല സോഷ്യൽ മീഡിയ പോസ്റ്റുകളും പലപ്പോഴും ചെന്ന് അവസാനിക്കുന്നത് വിവാദത്തിൽ തന്നെ ആണ്. തന്നെ കളിയാക്കാൻ വരുന്നവർക്ക് ചുട്ട മറുപടി ആണ് പലപ്പോഴും ടിനി നൽകുന്നത്.

Most Popular

To Top