സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് അഹാന കൃഷ്ണ. താരത്തിന് ഒരു ഡ്രൈവറില്‍ നിന്നുണ്ടായ മോശം അനുഭവം താരം പങ്കുവച്ചിരുന്നു. അത് ഇങ്ങനെയായിരുന്നു. രാത്രിയില്‍ കൊച്ചിയില്‍ നിന്ന് ഷോപ്പിങ് നടത്തി അഹാനയും അമ്മയും തിരിച്ച് വീട്ടില്‍ പോകാനായി ഒരു ഊബര്‍ ടാക്സി ബുക്ക് ചെയ്തു. ഉടനടി വണ്ടി എത്തുകയും ഇരുവരും കാറില്‍ കയറുകയും ചെയ്തു.
കാറില്‍ കയറിയ ഉടനെ പേയ്മെന്റ് കാര്‍ഡാണോ ക്യാഷ് ആണോ എന്ന് ഡ്രൈവര്‍ ചോദിച്ചു. കാര്‍ഡ് ആണെന്ന് പറഞ്ഞപ്പോ ക്യാഷ് വേണമെന്ന് ഡ്രൈവര്‍ ആവശ്യപ്പെട്ടു. പെട്രോള്‍ അടിക്കാന്‍ വേണ്ടിയാണ് ക്യാഷ് എന്ന് അദ്ദേഹം പറഞ്ഞു. നോക്കട്ടെ എന്ന് പറഞ്ഞ് ഓപ്ഷന് മാറ്റാന്‍ നോക്കിയപ്പോള്‍ തങ്ങളോട് ഡ്രൈവര്‍ ആക്രോശിച്ച് സംസാരിച്ചു. എനിക്ക് പെട്രോള്‍ അടിക്കാന്‍ കാഷ് മതിയെന്നും നിങ്ങളുടെ കാര്‍ഡ് ഒന്നും വേണ്ടെന്നും അയാള്‍ ദേഷ്യപ്പെട്ടു. യൂബറില്‍ കാര്‍ഡും ക്യാഷ് ഓപ്ഷനും ഉണ്ടല്ലോയെന്ന് പറഞ്ഞപ്പോ ഇത് യൂബറിന്റെ വണ്ടിയല്ല എന്റെ വണ്ടിയാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു.

വണ്ടിയില്‍ നിന്ന് ഇറങ്ങാന്‍ അയാള്‍ ആവശ്യപ്പെട്ടു. അമ്മ വണ്ടിയുടെ നമ്പര്‍ ഫോട്ടോ എടുക്കാന്‍ പറഞ്ഞത് കേട്ട അയാള്‍ എങ്കില്‍ വണ്ടിയില്‍ കയറു കൊണ്ടാക്കാം എന്ന് പറഞ്ഞു. എന്നാല്‍ താനും അമ്മയും വണ്ടിയില്‍ നിന്ന് ഇറങ്ങി. വീണ്ടും യൂബര്‍ ബുക്ക് ചെയ്തു കാത്തുനിന്നപ്പോള്‍ വീണ്ടും ഇദ്ദേഹം വന്നുവെന്നും കാറില്‍ കയറാന്‍ നിര്‍ബന്ധിച്ചു.
രാത്രി ഇങ്ങനെയൊരു സംഭവം നടന്നപ്പോള്‍ ശരിക്കും പേടിച്ചു പോയെന്ന് അഹാന ലൈവില്‍ വന്നുപറഞ്ഞു. യൂബറിന് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിന്‍സെന്റ് എന്ന പേരുള്ള ഡ്രൈവറാണ് തങ്ങളോട് മോശമായി പെരുമാറിയതെന്നും ഇയാളുടെ വണ്ടിയില്‍ ആരും കയറരുതെന്നും താരം പറഞ്ഞു.
