ചാനല്‍ പരിപാടികളിലൂടെ ബിഗ് സ്ക്രീനില്‍ എത്തിയ താരമാണ് സാബുമോന്. അയ്യപ്പനും കോശിയിലെയും കുട്ടമണിയെ ആരും മറക്കാനിടയില്ല. ബിഗ് ബോസില്‍ എത്തിയ താരം പിന്നീട് ബിഗ് ബോസിന്റെ വിജയകിരീടം ചൂടിയാണ് പുറത്തിറങ്ങിയത്. സാബു സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചിരിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
തന്റെ മരണത്തിന് ഉത്തരവാദികള്‍ സങ്കികളാണെന്നുള്ള ഒരു കുറിപ്പ് പങ്കുവച്ചാണ് സാബു എത്തിയത്. ‘ഞാൻ മരിക്കും ഇന്ന്. എന്റെ മരണത്തിനു ഉത്തരവാദികള്‍ സങ്കികള്‍ ആണ്. സങ്കി ബുദ്ധിക്ക് ഒരു ശതമാനം പോലും നിലവാരം കൊടുക്കാഞ്ഞ മൊത്തം ദൈവങ്ങളെയും ഞാന്‍ പുച്ഛത്തോടെയേ കാണൂ. ഇങ്ങനെ ഉള്ള ദ്രോഹം ഒന്നും ചെയ്യരുത്. എന്നാണ് സാബുവിന്റെ പോസ്റ്റ്.
ഹെര്‍ബല്‍ ഗോമൂത്രയുടെ ബോട്ടിലില്‍ ‘ഹലാല്‍‘ എന്നെഴുതിയത് മാര്‍ക്ക് ചെയ്തുകൊണ്ടാണ് സാബു ചിത്രങ്ങള്‍ സഹിതം പോസ്റ്റ് ചെയ്തിരിക്കുന്നത്.
