Entertainment

‘ഞാനും ബോഡി ആര്‍ട്ട് ചെയ്തിട്ടുള്ള ആളാണ്.’ – ജസ്ല മാടശ്ശേരി

ജസ്ല മാടശ്ശേരി നമ്മുടെ സമൂഹത്തില്‍ കുട്ടികള്‍ക്ക് എതിരെ പല തരത്തിലുള്ള ചൂഷണങ്ങള്‍ നടക്കുമ്പോള്‍ ഇപ്പോള്‍ പ്രതികരിക്കുന്ന പലരെയും കാണാറില്ലെന്ന് തുറന്നടിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക ചര്‍ച്ചയില്‍ ഒരാള്‍ക്ക് ഒരാളുടെ രാഷ്ട്രീയം പറയാന്‍ പല രീതികള്‍ ഉപയോഗിക്കാമെന്നും, രഹ്നയുടെ മാധ്യമം അവരുടെ ശരീരമാണെന്നും ജസ്ല മാടശ്ശേരി പറഞ്ഞു.

ജസ്ല മാടശ്ശേരിയുടെ വാക്കുകളിലേക്ക്,

‘ഈ വിഷയത്തെ നമ്മള്‍ പല തരത്തില്‍ പല ദിക്കുകളിലൂടെ വായിക്കേണ്ടതുണ്ട്. കുട്ടികള്‍ക്ക് എതിരെയുള്ള ചൂഷണങ്ങള്‍ നമ്മള്‍ ഈ തരത്തില്‍, അമ്മയുടെ ശരീരത്തില്‍ മകന്‍ ചിത്രം വരച്ചു എന്നത് ഒരു വലിയ വിഷയമാക്കിയിട്ട് നമ്മള്‍ ചര്‍ച്ച ചെയ്യുവാണെങ്കില്‍, അതിനപ്പുറം പല തരത്തിലുള്ള ചൂഷണങ്ങളും നമ്മുടെ ഇടയില്‍ കുട്ടികള്‍ നേരിടുന്നുണ്ട്. എന്തുകൊണ്ട് ആ സമയത്ത് ഒന്നും ഇതിന് എതിരെയുള്ള പ്രതിഷേധങ്ങള്‍ ഒന്നും തന്നെ ഉയരുന്നില്ല? ഉദാഹരണത്തിന്, നമ്മള്‍ കുട്ടികളെ ശൂലം തറയ്ക്കുന്നുണ്ട്. കുട്ടികളുടെ നാവിലൂടെ ശൂലം തറക്കുന്നു. പല ആചാരങ്ങള്‍… കുട്ടികളുടെ പുറത്ത് കൊളുത്ത് ഇട്ട് തൂക്കി ഇടുന്നത് കാണുന്നു. കാതു കുത്തുന്നു. അതുപോലെ സുന്നത്ത് കല്ല്യാണം കഴിക്കുന്നു. ഇസ്ലാമില്‍ അങ്ങനെയുണ്ട്. ഇങ്ങനെയുള്ള പല വിഷയങ്ങളും കുട്ടികള്‍ക്ക് എതിരെയുള്ള ചൂഷണങ്ങളാണ്.

കുട്ടികള്‍ക്ക് എതിരെയുള്ള ചൂഷണം എന്ന ഒരു തരത്തിലാണ് ഒരു സമൂഹം ഇതിനെ വായിച്ചിരിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം, ഞാന്‍ ഇതിനെ വായിക്കുന്നത് ഒരാള്‍ക്ക് അയാളുടെ രാഷ്ട്രീയം പറയാന്‍ പല രീതികള്‍ ഉപയോഗിക്കാം. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ എന്റെ രാഷ്ട്രീയം പറയാന്‍ ഉപയോഗിക്കുന്ന മാധ്യമം അല്ലെങ്കില്‍ രീതി എന്ന് പറയുന്നത് സംസാരമാണ്. വേദികളില്‍ പ്രസംഗിക്കും. അല്ലെങ്കില്‍ ഞാന്‍ എഴുതും. അങ്ങനെ പലര്‍ക്കും പല രീതിയാണ്. ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് അയാളുടെ ആശയം മറ്റുള്ളവരില്‍ എത്തിക്കാന്‍ വേണ്ടിയിട്ട് ക്യാന്‍വാസ് ഉപയോഗിക്കുന്നു. രഹ്ന ഫാത്തിമയെ സംബന്ധിച്ചിടത്തോളം അവരുടെ രാഷ്ട്രീയം അവര്‍ ഇന്നോളം പറഞ്ഞിട്ടുള്ളതും പറഞ്ഞുകൊണ്ട് ഇരിക്കുന്നതും അവരുടെ ശരീരത്തിലൂടെയാണ്. രഹ്നയെ വ്യക്തിപരമായി അറിയുന്ന വ്യക്തിയെന്ന നിലയ്ക്ക് ഞാന്‍ അവരെ മനസ്സിലാക്കിയത് അവര്‍ക്ക് സംസാരത്തിലൂടെ ആശയവിനിമയം നടത്താനുള്ള കഴിവ് കുറവാണെന്നാണ്. എഴുത്തിലൂടെയും അവര്‍ക്ക് അധികം ആശയവിനിമയം നടത്താന്‍ കഴിയില്ല. ആ സമയത്ത് അവര്‍ക്ക് പറയാനുള്ള അവരുടെ ആശയം നടപ്പാക്കാന്‍ ശ്രമിക്കുന്നത് അവരുടെ മാധ്യമമെന്ന് അവര്‍ സ്വയം ഉള്‍ക്കൊണ്ടിട്ടുള്ള അവരുടെ ശരീരത്തിലൂടെയാണ്.

വ്യക്തിപരമായിട്ട് പക്ഷെ ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്ന ഒരു പ്രശ്നം എന്താണെന്ന് വെച്ച് കഴിഞ്ഞാല്‍, ഈ ഒരു വിഷയത്തിലൂടെ, ഫെമിനിസം എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ ബോഡി പൊളിറ്റിക്സും, സെക്ഷ്വല്‍ പൊളിറ്റിക്സും മാത്രമാണെന്നുള്ള ഒരു പൊതുബോധ തോന്നലിലേക്ക് എത്തിയിട്ടുണ്ട് എന്നാണ്. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് അത് ഉള്‍ക്കൊള്ളാന്‍ പറ്റും. ഞാന്‍ ബോഡി ആര്‍ട്ട് ചെയ്തിട്ടുള്ള ഒരു ആളാണ്. എന്റെ ബോഡി ആര്‍ട്ടിന്റെ രാഷ്ട്രീയത്തെയും അതിന്റെ ഭംഗിയെയും, അതിന്റെ കലാമൂല്യത്തെയും എല്ലാം മനസ്സിലാക്കാന്‍ കഴിയും. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ശരീരം മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ട് ഞാന്‍ ആശയങ്ങള്‍ പറയാന്‍ താത്പര്യപ്പെടുന്നില്ല. കാരണം ഞാന്‍ എന്റെ ശരീരത്തില്‍ സ്വകാര്യ ഭാഗങ്ങള്‍ ഉണ്ട് എന്നും, എനിക്ക് എന്റെ ശരീരം സ്വകാര്യത ആണെന്നും തോന്നുന്നു. എന്റെ ശരീര പ്രദര്‍ശനം ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ലൈംഗീകതയും എന്റെ ശരീരവും എന്റെ സ്വാതന്ത്ര്യമാണെന്നും, അത് എന്റെ സ്വകാര്യതയാണെന്നും കൂടി വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ട് എന്റെ രാഷ്ട്രീയം എനിക്ക് അതിലൂടെ പറയാന്‍ പറ്റില്ല. പക്ഷെ ഞാന്‍ സംസാരത്തിലൂടെയും, എഴുത്തിലൂടെയും എന്റെ രാഷ്ട്രീയം പറഞ്ഞുകൊണ്ട് ഇരിക്കും. പലരും പല രീതികള്‍ തിരഞ്ഞെടുക്കുന്നു എന്നുള്ളതാണ്.’

Most Popular

To Top