Entertainment

ഞങ്ങൾ 4 പേര് ഇഷ്ടാനുസരണം ഉപയോഗിക്കും; 18 വയസുള്ള തനിക് നേരിടേണ്ടി വന്നതിനെ കുറിച്ച് ശ്രുതി

സിനിമാ മേഖലയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് പല നടിമാരും വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ തനിക്കും അത്തരമൊരു അനഉബവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് നടി ശ്രുതി ഹരിഹരന്‍.

സിനിമാ കമ്പനി എന്ന ചിത്രത്തിലൂടെയാണ് ശ്രുതി അഭിനയ രംഗത്തേക്ക് എത്തിയത്.പിന്നീട് തമിഴിലും താരം അഭിനയിച്ചു. പതിനെട്ട് വയസുള്ള സമയത്താണ് തനിക്ക് തമിഴ് ഇന്‍ഡസ്ട്രിയില്‍ നിന്നടക്കം ദുരനുഭവങ്ങളുണ്ടായതെന്നും നടി പറയുന്നു.

‘അന്നെനിക്ക് 18 വയസ്സായിരുന്നു പ്രായം. ഞാന്‍ അതുകൊണ്ട് ആ സിനിമ ചെയ്തില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രമുഖനായൊരു നിര്‍മ്മാതാവ് എന്നോട് ഫോണില്‍ വിളിച്ചു പറഞ്ഞു, സിനിമയില്‍ അഭിനയിപ്പിക്കാം പക്ഷെ ഞങ്ങള്‍ നാലു നിര്‍മ്മാതാക്കളുണ്ട്. ഞങ്ങള്‍ മാറി മാറി നിന്നെ ഇഷ്ടാനുസരണം ഉപയോഗിക്കുമെന്ന് പറഞ്ഞു.

ഞാനത് ഇപ്പോഴും ഓര്‍ക്കുന്നു. ഞാന്‍ അയാള്‍ക്ക് കൊടുത്ത മറുപടി ഇതായിരുന്നു. ഞാന്‍ ചെരിപ്പ് ഇട്ടിട്ടുണ്ട് എന്റെ അടുത്ത വന്നാല്‍ അതൂരി ഞാന്‍ അടിക്കുമെന്ന് പറഞ്ഞു. എന്നാല്‍ പിന്നീട് താന്‍ പറഞ്ഞത് കന്നഡ സിനിമക്കാര്‍ക്കിടയില്‍ ചര്‍ച്ചയായി. ഇതിന് ശേഷം നിരവധി ഓഫറുകള്‍ സിനിമയില്‍ നിന്ന് വന്നു. തമിഴ് സിനിമയില്‍ നിന്നും സമാനമായ ഒരനുഭവം തനിക്ക് നേരിടേണ്ടി വന്നു.

അന്നും തനിക്ക് വഴക്കിടേണ്ടി വന്നു. പിന്നീട് ഓഫറുകള്‍ ഒന്നും തമിഴ് സിനിമയില്‍ നിന്നും വന്നിട്ടില്ല. സ്ത്രീകള്‍ ഇതിനെതിരെ പ്രതികരിക്കണമെന്നാണ് ശ്രുതി ആവശ്യപ്പെടുന്നത്. നോ എന്ന് പറയാന്‍ ഒരു മടിയും കാണിക്കേണ്ട. പുരുഷന്മാരെ മാത്രം കുറ്റം പറയുകയല്ല വേണ്ടത്. കാസ്റ്റിംഗ് കൗച്ചിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന് താരം പറയുന്നു.

Most Popular

To Top