പൂര്‍ണ്ണിമയെയും ഇന്ദ്രജിത്തിനെയും പ്രത്യേകമായി പരിചയപ്പെടുത്തേണ്ടതില്ല. സിനിമ നടയില്‍ നിന്ന് ഫാഷന്‍ ഡിസൈന്‍ ലോകത്തേയ്ക്ക് ചെക്കേറിയ പൂര്‍ണ്ണിമയ്ക്ക് ആ മേഖലയില്‍ വലിയ വിജയം നേടാന്‍ സാധിച്ചു.
പ്രാണ എന്ന് പേരിട്ടിരിക്കുന്ന പൂര്‍ണ്ണിമയുടെ വസ്ത്ര ഡിസൈനിങ് കമ്പനിയുടെ പല വസ്ത്ര ഡിസൈനുകളും താരം സോഷ്യല്‍ മീഡിയയില്‍ എപ്പോഴും പങ്ക് വയ്ക്കാറുണ്ട്. അത്തരത്തില്‍ ഒരു പോസ്റ്റ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പൂര്‍ണിമ പങ്കുവെച്ചിരിക്കുകയാണ്. അഞ്ച് വര്‍ഷം മുന്‍പ് ആമസോണ്‍ ഫാഷന്‍ വീക്കില്‍ പങ്കെടുത്ത സമയത്തെ ഓര്‍മ്മകളും അന്ന് ഒരുക്കിയ വസ്ത്രത്തെ കുറിച്ചുമായിരുന്നു പൂര്‍ണിമ പങ്ക് വച്ചിരിക്കുന്നത്. പൂര്‍ണിമയോടൊപ്പം ഇന്ദ്രജിത്തും അന്നുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും താരം പങ്കുച്ചിട്ടുണ്ട്.
ഷോയില്‍ പങ്കെടുത്ത് കഴിഞ്ഞിട്ട് അഞ്ച് വര്‍ഷമായി. എല്ലാ കാലത്തെയും എന്റെ പ്രിയപ്പെട്ട ചില നിമിഷങ്ങളാണിത്. ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട എന്തെങ്കിലും നടന്നാല്‍ അപ്പോളൊരു പൂമ്പാറ്റ എന്റെ വയറ്റിലൂടെ പറന്ന് പോകുന്നത് പോലെ തോന്നും. അന്ന് എന്ത് ധരിക്കും എന്നായിരുന്നു ഞാന്‍ കൂടുതലും ചിന്തിച്ചിരുന്നത്. അന്നത്തെ തന്റെ വസ്ത്രം വളരെ മനോഹരമായി എനിക്ക് തോന്നിയിരുന്നു. ഡെനീം ബ്ലൗസും ബെന്‍സാരി സാരിയുമായിരുന്നു അന്ന് ധരിച്ചിരുന്നത്. വസ്ത്ര ഡിസൈനിനെക്കുറിച്ചുള്ള വിഷയത്തെക്കുറിച്ചാണ് ഷോയില്‍ സംസാരിച്ചത്. അതിനെക്കാള്‍ ഉപരി വിഷയത്തെക്കുറിച്ചാണ് ഫാഷന്‍ ഗുരുവായ സബ്യസാച്ചി മുഖര്‍ജി അഭിനന്ദിച്ചപ്പോഴാണ് തന്റെ ഉള്ളിലെ പൂമ്പാറ്റ പുറത്തേക്ക് ചാടിയതെന്ന് കൂടി പൂര്‍ണിമ പറയുന്നു.
