Entertainment

” ജീവിതത്തിലും മമ്മൂക്ക ഒരു ഹീറോ ആണ് “മമ്മൂട്ടിയെ കുറിച്ചുള്ള ഓർമയിൽ വാണി വിശ്വനാഥ്‌.

സാധാരണ കണ്ണെഴുതി പൊട്ടുതൊട്ട് കാൽ വിരൽ കൊണ്ട് നഖം വരയ്ക്കുന്ന സ്ഥിരം നായികസങ്കൽപങ്ങളിൽ നിന്നു പുതുമ ഉള്ളത് ആയിരുന്നു തെന്നിന്ത്യൻ സിനിമകളിൽ തൊണ്ണൂറുകളിൽ ആക്ഷൻ റാണി ആയി തിളങ്ങിയ വാണി വിശ്വനാഥ്‌. ശക്തമായ പെൺകഥാപാത്രങ്ങളുടെ പ്രതിഫലനം ആയിരുന്നു മലയാളി താരസുന്ദരി നടി വാണി വിശ്വനാഥ് എന്ന് പറയാം . മലയാളത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം നടത്തിയ വാണി വിശ്വനാഥ് പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഞെട്ടിക്കുന്ന പ്രകടനം ആയിരുന്നു .

മംഗല്യ ചാർത്ത് എന്ന സിനിമയിലൂടെ അഭിനയജീവിതം ആരംഭിച്ച താരം ആണ് വാണി വിശ്വനാഥ്‌. 2002ൽ നടൻ ബാബുരാജുമായുള്ള വിവാഹത്തോടെ താരം സിനിമയിൽ നിന്ന് ഇടവേള എടുത്തു. ഇരുവരും പ്രണയത്തിൽ ആയിരുന്നു എന്ന് അറിഞ്ഞ നിമിഷം സിനിമലോകം മുഴുവൻ ഞെട്ടി പോയിരുന്നു.

പല സിനിമകളിലും വില്ലൻ വേഷത്തിൽ എത്തിയ ബാബുരാജ് വാണി വിശ്വനാഥ്‌ പ്രണയം ഏവരെയും അമ്പരപ്പിച്ച ഒന്നായിരുന്നു. ആ കാലത്ത് വാണി വിശ്വനാഥ് തിളങ്ങി നിൽക്കുന്ന മുൻനിര നായികയായിരുന്നു. പിന്നീട് ബ്ലാക്ക് ഡാലിയ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

 


ഇപ്പോൾ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ചില സിനിമകളിൽ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഭാഗ്യം തുണച്ച നായിക കൂടിയാണ് വാണി വിശ്വനാഥ്. ഹിറ്റ്‌ലർ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ സഹോദരി ആയി എത്തിയ താരം മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.

സിദ്ധിഖ്‌ലാലിലെ സിദ്ധീഖ് സംവിധാനം ചെയ്ത ആ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ വാണി വിശ്വനാഥിന് ഉണ്ടായ ഒരു അനുഭവത്തെ കുറിച്ച് ഓർക്കുക ആണ് താരം ഇപ്പോൾ. താരത്തിനു അന്ന് ഒരു അപകടം പറ്റി. നിലത്ത് വീണ് കൈയൊടിയുകയായിരുന്നു അപകടം. അന്ന് മമ്മൂട്ടിയുടെ ഭാഗത്തു നിന്ന് ഉണ്ടായ അനുഭവത്തെ കുറിച്ച് നടിയുടെ വാക്കുകൾ ഇങ്ങനെ :

 


“വേദന കടിച്ചമർത്തി അനങ്ങാൻ പോലുമാകാതെ ഞാനിരുന്നപ്പോൾ മറ്റുള്ളവർക്ക് അതൊരു തമാശയായി. അവർക്ക് അതിന്റെ ഗൗരവം മനസിലായില്ല. എന്നാൽ മമ്മൂക്കയ്ക്ക് എന്റെ ഇരിപ്പും മുഖഭാവവുമൊക്കെ കണ്ടപ്പോൾ പന്തികേടുതോന്നി.

അദ്ദേഹം പെട്ടെന്നുതന്നെ ഓടിവന്ന് എന്നെയെടുത്ത് കാറിലേക്കിട്ട് ആശുപത്രിയിലെത്തിച്ചു. അവിടെ വച്ചാണ് കൈക്ക് ഒടിവുണ്ടെന്ന് മനസിലായത്. ബാക്കിയുള്ളവർക്കും അതിന്റെ ഗൗരവം പിടികിട്ടിയത് അപ്പോഴാണ്. ജീവിതത്തിലും മമ്മൂക്ക ഒരു ഹീറോയാണെന്ന് തോന്നിപ്പോയ നിമിഷങ്ങളായിരുന്നു അത്.”

Most Popular

To Top