Entertainment

ജിമ്മില്‍ പോകാറുണ്ടോ എന്ന് തന്നെ അപമാനിക്കുന്ന രീതിയിൽ കമന്റ് ഇട്ട ആളുകൾക്കു ബേബി നയന്‍താര നല്‍കിയ മറുപടി

ബാല താരമായി സിനിമയിലെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ബേബി നയന്‍ താര എന്നറിയപ്പെടുന്ന നയന്‍താര ചക്രവര്‍ത്തി. അന്നത്തെ കുഞ്ഞ് ഇപ്പോള്‍ വലുതായി ഒരു നടിയായി മാറിയിരിക്കുകയാണ്.

ഇപ്പോഴിതാ മലയാളം തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ നടി ഇപ്പോള്‍ സജീവമായി നില്‍ക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും അരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചില കാര്യങ്ങള്‍ ആണ് വൈറലാവുകയാണ്. ചോദ്യങ്ങള്‍ ചോദിക്കുന്നതും മറുപടി നല്‍കുന്നതുമായ പരിപാടിയിലാണ് താരം വെളിപ്പെടുത്തല്‍ നടത്തുന്നത്.

പഠിക്കുന്നതെവിടെയാണെന്നും, എത്ര വയസായെന്നുമെല്ലാമാണ് ആളുകള്‍ താരത്തോട് ചോദിക്കുന്നത്. ജിമ്മില്‍ പോകാറുണ്ടോ എന്ന ഡബിൾ മീനിങ് ഉള്ള ചോദ്യത്തിന്, ഒന്നും മനസിലാകാതെ പോലെ താരം ഉത്തരം പറഞ്ഞു. ‘ഞാന്‍ പോയിരുന്നു. എന്നാലിപ്പോള്‍ നിര്‍ത്തിയിട്ട് കുറേക്കാലമായി ലോക്ഡൗണ്‍ കഴിഞ്ഞിട്ട് വീണ്ടും തുടങ്ങണമെന്നാണ് ചിന്ത‘ എന്നാൽ ചോദ്യത്തിന് ശേഷം പലരും ചോദിച്ച ആളിന് നേരെ തിരിയുക ഉണ്ടായി.

വര്‍ക്ക് ഔട്ടൊക്കെ ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന്, എന്നും ചെയ്യാറുണ്ട് എന്ന് പറയണമെന്നാണ് ആഗ്രഹം, പക്ഷെ സത്യത്തില്‍ ഞാന്‍ ചെയ്യാറില്ല എന്നാണ് മറുപടി പറഞ്ഞത്.

Most Popular

To Top