Entertainment

ചൈനക്കാര്‍ ഇന്ത്യയിലെ ജവാന്‍മാരോട് ചെയ്തത് കൊടുംക്രൂരത;തിരിച്ചടിക്കാന്‍ സര്‍വ്വ സന്നാഹങ്ങളുമായി ഇന്ത്യ

ചൈന-ഇന്ത്യ സംഘര്‍ഷം അതിശക്തമായി മുറുകുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ലഡാക്കില്‍ ഇന്ത്യയുടെ മൂന്ന് പട്ടാളക്കാരം കൊലപ്പെടുത്തി ചൈനയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിടുന്നത്. ഇന്ത്യയിലെ മൂന്ന് ജവാന്‍മാരെ ചൈന ക്രൂരവും പൈശാതികവുമായ രീതിയിലാണ് കൊലപ്പെടുത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉദ്ധരിക്കുന്നു.

വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആഴത്തില്‍ മുറവേറ്റിരുന്നതായാണ് സൈനവൃത്തങ്ങള്‍ നല്‍കുന്ന സൂചന. മനുഷ്യ മനസാക്ഷി കേട്ടിരിക്കാന്‍ സാധിക്കാത്ത ക്രൂരതയാണ് ചൈനക്കാര്‍ ഇന്ത്യയുടെ കാവലാളുകളോട് കാട്ടിയത്. മരിച്ച മൂന്ന് പേരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നുവെന്നും നഖങ്ങള്‍ പിഴുതുമാറ്റുകയും ചെയ്തിരുന്നുവെന്നും വാര്‍ത്തകളുണ്ട്.

ചൈനയ്‌ക്കെതിരെ സര്‍വ്വ സന്നാഹവുമായി ഇന്ത്യ കാത്തിരിക്കുകയാണ്. ഗല്‍വാന്‍ നദിക്ക് കുറുകെയുളള പാലത്തിന്റെ നിര്‍മാണം ഇന്ത്യന്‍ സൈന്യം പൂര്‍ത്തിയാക്കി. ചൈനയുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് പാലം പൂര്‍ത്തിയാക്കിയത്. ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. രാജ്യം എന്തിനും സുസജ്ജമാണെന്നും പ്രധാനമന്ത്രി സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞു. ചൈനയുമായി ഉണ്ടായിരുന്നു 500 കോടിയുടെ കരാര്‍ നിലവിലെ സാഹചര്യത്തില്‍ റദ്ദു ചെയ്തിരുന്നു.

‘ഇന്ത്യയ്ക്ക് 20 സൈനികരെ നഷ്ടമായി. എന്നാല്‍ ഇന്ത്യക്കു മേല്‍ കണ്ണു വച്ചവരെ ഒരു പാഠം പഠിപ്പിച്ചിട്ടാണ് അവര്‍ പോയത്. നമ്മുടെ രാജ്യത്തെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും സേനകള്‍ സ്വീകരിക്കും. നമ്മുടെ ഒരിഞ്ചു ഭൂമിയില്‍ കണ്ണുവയ്ക്കുന്നവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത അത്ര ശക്തരാണ് നാം.

ഇന്ത്യയ്ക്ക് സമാധാനവും സൗഹൃദവും ആവശ്യമാണ്, എന്നാല്‍ രാജ്യത്തിന്റെ പരമാധികാരം ഉയര്‍ത്തിപ്പിടിക്കുകയാണ് പരമപ്രധാനം. രാജ്യത്തിന് അനുയോജ്യമായ എന്തു തീരുമാനം കൈക്കൊള്ളാനും സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. നമ്മുടെ അതിര്‍ത്തി സംരക്ഷിക്കാന്‍ സുരക്ഷാ സേന പൂര്‍ണ സജ്ജരാണ്.’ മോദി പറഞ്ഞു.

Most Popular

To Top