ടിക്ക് ടോക്ക് പ്രമുഖരില്‍ ഒരാളാണ് ഫുക്രു. ബൈക്ക് സ്റ്റണ്ടിങ്ങുമായി നടന്ന കൊല്ലം സ്വദേശി കൃഷ്ണ സജീവ് എന്നയാളെ ഫുക്രുവാക്കി മാറ്റിയത് ടിക്ക് ടോക്ക് ആയിരുന്നു. ലക്ഷകണക്കിന് ആരാധകരുള്ള താരമായിരുന്നു ഫുക്രു.
രാജ്യ സുരക്ഷയെ മുന്‍നിര്‍ത്തി ടിക് ടോക്ക് അടക്കമുള്ള ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിര്‍ത്തിയിരുന്നു. ടിക്ക് ടോക്കിനെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് അവസാനമായി ഒരു ടിക്ക് ടോക്ക് കൂടി ചെയ്തു.
രാജ്യ സുരക്ഷയായതുകൊണ്ട് ബാന്‍ മാറ്റണമെന്നൊന്നും താന്‍ പറയില്ലെന്നും ഫുക്രു പറഞ്ഞു. ടിക്ക് ടോക്ക് ചെറുതായിട്ട് മിസ് ചെയ്യുമെന്നും ‘അദൃശ്യമായ നിരവധി തടസ്സങ്ങള്‍ മറികടന്ന് എളിയ പരിശ്രമത്തിലൂടെ നിങ്ങളെ രസിപ്പിക്കാനും ടിക് ടോക് ഞങ്ങളില്‍ ചിലരെ സഹായിച്ചു,” എന്നും ഫുക്രു പറയുന്നു.
ഇന്‍ ലവിങ് മെമ്മറി ഓഫ് എന്ന ക്യാപ്ഷനോടെ രസകരമായ ഒരു വീഡിയോയും ഫുക്രു പോസ്റ്റ് ചെയ്തിട്ടുണ്ട്. ചൈനീസ് സംഭാഷണത്തിന് തന്റേതായ രീതിയില്‍ മലയാളം സബ് ടൈറ്റില്‍ നല്‍കിക്കൊണ്ടുള്ള വീഡിയോ ആണ് ഫുക്രു പോസ്റ്റ് ചെയ്തിട്ടുള്ളത്.
ടിക് ടോക്കില്‍ ഡബ്ബ് ചെയ്യുന്നവര്‍ക്കായിരിക്കും ടിക് ടോക്ക് കൂടുതല്‍ മിസ് ചെയ്യുക. അല്ലാതെ വീഡിയോ ചെയ്ത് അപ്ലോഡ് ചെയ്യുന്നവര്‍ക്ക് ഇത് വലിയ കാര്യമല്ലെന്നും ഫുക്രു പറയുന്നു.
