Entertainment

ചീരുവിന്റെ മകന് ചെല്ലപേരുമായി നസറിയ. പേര് ഏറ്റെടുത്തു സോഷ്യൽ മീഡിയ.

രണ്ടായിരത്തി ഇരുപതിൽ ഏതോരു സിനിമപ്രേമിയും ഞെട്ടലോടെ കേട്ട ഒരു വാർത്ത ആയിരുന്നു ചിരഞ്ജീവി സർജയുടെ വിയോഗം. നടി മേഘനരാജിന്റെ ഭർത്താവ് എന്ന നിലയിലും എല്ലാവർക്കും താരം സുപരിചിതൻ ആണ്.


മേഘന നാലുമാസം ഗർഭിണിയായിരിക്കെ താരത്തിന്റെ അകാല വിയോഗം . തന്റെ നല്ല പതിയുടെ വിയോഗം മേഘ്നയെ തളർത്തിയിരുന്നു .എല്ലാ വേദനകൾക്കും തളർച്ചകൾക്കും വിരാമം ഇട്ടു മേഘ്ന ഒരു ആൺകുട്ടിയ്ക്ക് ജന്മം നൽകി. തന്റെ പ്രാണന്റെ നഷ്ടം വരുത്തിയ കുറവ് കുഞ്ഞിൽ നികത്താൻ മേഘനക്ക് കഴിഞ്ഞു .

ചിരുവിന്റെ മരണം തനിക്ക് നൽകിയത് മാനസികമായ ആഘാതം ആയിരുന്നു എന്നും ഇനി ജീവിക്കുന്നത് പോലും മകനെ ഓർത്താണ് എന്നും മേഘ്ന പറഞ്ഞിരുന്നു . ഈ വിഷമഘട്ടത്തിൽ ഒക്കെ കൂടെ നിന്ന ഒരു കൂട്ടുകാരി ആയിരുന്നു നസറിയ. മേഘന അമ്മ ആയപ്പോൾ തന്നെ നസ്രിയയും ഫഹദും ആശുപത്രിയിലെത്തി മേഘ്നയേയും കുഞ്ഞിനേയും കണ്ടിരുന്നു. ഇതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച ആയിരുന്നു. കുഞ്ഞു ജനിച്ചപ്പോൾ തന്നെ നസറിയ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ ആയിരുന്നു.
“ജൂനിയർ ചിരൂ, വെൽക്കം ബാക്ക് ഭായീ,”

ഇപ്പോൾ ചീരുവിന്റെയും മെഘനായുടെയും മകന് നസറിയ ഇട്ട പേരാണ് ഇപ്പോൾ സൈബർ ലോകത്ത് തരംഗം ആയിരിക്കുന്നത്. ” ചമ്പക്ക് ” എന്ന ഓമനപേരിൽ ആണ് നസറിയ കുഞ്ഞിനെ വിളിക്കുന്നത് ഇതിനോട് അകം സോഷ്യൽ മീഡിയയിൽ പേര് തരംഗം ആയി കഴിഞ്ഞു. പ്രണയദിനത്തിൽ മേഘന മകന്റെ ചിത്രങ്ങൾ ആയി എത്തിയിരുന്നു.

Most Popular

To Top