Entertainment

ചിമ്ബു-തൃഷ ഷോര്‍ട്ട് ഫിലിം: യു ട്യൂബില്‍ നിന്ന് കിട്ടിയ തുക അതില്‍ ജോലി ചെയ്തവര്‍ക്കായി പങ്കിട്ടെന്ന് ഗൗതം മേനോന്‍

ലോക്ക് ഡൗണ്‍ പോലുള്ള സാഹചര്യങ്ങളില്‍ സിനിമയില്‍ പുതിയ പരീക്ഷണങ്ങളാണ് സംവിധായകരും താരങ്ങളുമൊക്കെ നടക്കുന്നത്. അത്തരത്തില്‍ ഒരു ഷോര്‍ട്ട് ഫിലിം ചെയ്ത് വിജയിപ്പിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് വിജയം മാത്രം കൈമുതലായുള്ള സംവിധായകനായ ഗൗതം മേനോന്‍.

കാര്‍ത്തിക് ഡയല്‍ സെയ്തയേന്‍ എന്നാണ് ഷോര്‍ട്ട് ഫിലിമിന്റെ പേര്. യു ട്യൂബി ലൂടെ പുറത്ത് വിട്ട ഈ ഹൃസ്വ ചിത്രം ഇതുവരെ 71 ലക്ഷം പേരാണ് കണ്ടത്. വിണ്ണൈ താണ്ടി വരുവായ എന്ന സിനിമയുടെ ചെറിയ തുടര്‍ച്ച പോലെ ആയിരുന്നു ഈ ഷോര്‍ട്ട് ഫിലിം. നായികാ നായകന്‍മാരായി ചിമ്പുവും തൃഷയുമാണ് എത്തിയിരിക്കുന്നത്.

ലോകം മാറുന്നതിന് അനുസരിച്ച് സിനിമയും മാറണമെന്നും ഇനിയുളള കാലത്ത് ഇങ്ങനെയുളള ചെറിയ സിനിമകളും ധാരാളമായി ഉണ്ടാകാമെന്നും അത്തരം കഥകള്‍ തെരഞ്ഞെടുക്കണമെന്നും ഗൗതം വാസുദേവ് മേനോന്‍ പറയുന്നു. ഈ സിനിമയ്ക്ക് യു ട്യൂബില്‍ നിന്ന് ലഭിച്ച വരുമാനം അതില്‍ ജോലി ചെയ്ത എല്ലാവര്‍ക്കുമായി പങ്കിട്ടെന്നും അദ്ദേഹം പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top