Entertainment

ചക്കൊച്ചാനെ തേച്ച പെൺകുട്ടിയെ ആരും മറക്കില്ല..ആരാധകർ ഒന്നോടെ പറയുന്നു താരം സുന്ദരി എന്ന്.

അതിഥിയുടെ സൗന്ദര്യത്തെ എടുത്തു കാണിച്ചു പർപ്പിൾ നിറം….
ആരാധകർ ഒന്നോടെ പറയുന്നു താരം സുന്ദരി എന്ന്.


കുട്ടനാടൻ മാർപ്പാപ്പ എന്ന ചിത്രത്തിൽ നമ്മുടെ ചക്കൊച്ചാനെ തേച്ച പെൺകുട്ടിയെ ആരും മറക്കില്ല. വളരെ കുറച്ച് സിനിമകൾ കൊണ്ട് പെട്ടന്ന് തന്നെ ആളുകളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അദിഥി രവി. മോഡലിംഗ് രംഗത്ത് നിന്ന് തന്റെ അഭിനയജീവിതം ആരംഭിച്ച താരം വളരെ പെട്ടന്ന് താരം സിനിമയിൽ തന്റെ സാന്നിധ്യം അറിയിച്ചു തുടങ്ങി .അനൂപ് മേനോൻ, ഭാവന എന്നിവർ മത്സരിച്ചു അഭിനയിച്ച ചിരിയുടെ അമിട്ടിനു തിരി കൊളുത്തിയ ആംഗ്രി ബേബീസ് ഇൻ ലവ് എന്ന ചിത്രത്തിലൂടെ ആണ് താരം അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത് .

 


2007 ൽ പുറത്തിറങ്ങിയ അലമാര എന്ന ചിത്രത്തിൽ സണ്ണി വെയ്നൊപ്പം മികച്ച പ്രകടനം കാഴ്ച വച്ചു താരം. താരം അഭിനയിച്ച ആൽബം മൂവന്തിച്ചായം എന്ന് തുടങ്ങുന്ന ഗാനം വലിയ ഓളം ഉണ്ടാക്കിയിട്ടുണ്ട്. നിരവധി മികച്ച കഥാപാത്രം ആയി താരം പിന്നീട് നമ്മുക്ക് മുന്നിൽ എത്തി. ഇപ്പോൾ നിലവിൽ സിനിമയിൽ ഉള്ള ന്യൂജനറേഷൻ നായികമാരിൽ ഒരാൾ ആണ് താരം.

തൃശ്ശൂര് സ്വദേശി ആണ് താരം.
ആദ്യമായി ക്യാമറയ്ക്കു മുൻപിൽ തന്റെ കഴിവ് തെളിയിക്കാൻ ആയി എത്തുന്നത് ദ ടൈംസ് ഓഫ് ഇന്ത്യയുടെ കമർഷ്യൽ പരസ്യത്തിലൂടെയാണ്. അതിന് ശേഷം താരത്തിന്റെ മുഖം ആളുകളുടെ മനസ്സിൽ പതിയാൻ തുടങ്ങി. അതാണ് ചലച്ചിത്ര ലോകത്തേക്കുള്ള ചേക്കേറലിനു താരത്തെ സഹായിച്ചത്.

ബിവേർ ഓഫ് ഡോഗ്സ്, കോഹിനൂർ, അലമാര, ആദി, കുട്ടനാടൻ മാർപാപ്പ, അഡ്വഞ്ചർ ഓഫ് ഓമനക്കുട്ടൻ, നാം, എന്നിവ ആണ് മികച്ച കഥാപാത്രങ്ങൾ ലഭിച്ച താരത്തിന്റെ ചിത്രങ്ങൾ. മ്യൂസിക് ആൽബങ്ങളിലും താരം നിറ സാന്നിധ്യം ആയിരുന്നു . സിദ്ധാർത്ഥ് മേനോന്റെ ഒപ്പം എത്തിയ കോമ്പിനേഷൻ വിജയം ആയിരുന്നു. എലൗ, യാമി എന്നെ ആൽബമുകളിൽ ആണ് താരം സിദ്ധാർധിനൊപ്പം എത്തിയത് .

സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യം കൂടി ആണ് താരം. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാൻ യാതൊരു മടിയും കാണിക്കാത്ത ആൾ കൂടി ആണ് താരം. ഏറ്റവും പുതിയത് ആയി സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത് ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുക ആണ് .

പർപ്പിൾ നിറത്തിൽ അതി സുന്ദരി ആയാണ് താരം ചിത്രത്തിൽ എത്തിയത്. താരത്തിന്റെ സൗന്ദര്യം ഒന്നൂടെ എടുത്തു കാണിക്കുന്നുണ്ട് ആ നിറം. ഒരു ദേവതയെ പോലെ ഉണ്ട് ചിത്രത്തിൽ താരം.
“Bloom like a lavender with a amazing fragrance” എന്ന ക്യാപ്‌ഷനോട് കൂടി ആണ് താരം ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. എട്ട് ലക്ഷത്തിൽ കൂടുതൽ ഫോളോവേർസ് ആണ് ഇൻസ്റ്റാഗ്രാമിൽ സ്വന്തം ആയി താരത്തിനു ഉള്ളത് .

Most Popular

To Top