ക്വീന്‍ എന്ന സിനിമയിലൂടെ നായികയായി വെള്ളിത്തിരയി ലെത്തിയ നടി സാനിയ ഈപ്പന് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. താരം നല്ലൊരു ഡാന്‍സറുമാണ്. ഈയിടെ താരം സ്ന്തമായി ഒരു യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. തന്റെ വര്‍ക്ക് ഔട്ടും അതിലൂടെ ഫിറ്റ്നെസ് ടിപ്സുമൊക്കെ താരം അതിലൂടെ പങ്ക് വയ്ക്കാറുണ്ട്.

താരം പങ്ക് വയ്ക്കുന്ന ചിത്രങ്ങളും തരംഗമാകാറുണ്ട്. ഇപ്പോഴിതാ താരം വനിതയ്ക്കായി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാവുകയാണ്. ഗ്ലാമര്‍ ലുക്കിലും നാടന്‍ ലുക്കിലുമൊക്കെയാണ് താരത്തിന്റെ ഫോട്ടോഷൂട്ട്.
ഫോട്ടോഷൂട്ട് വീഡിയോ താരം തന്നെ തന്റെ ചാനലില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. വീഡിയോ കാഴ്ച്ചക്കാര്‍ നല്ല കമന്റുകളുമാണ് താരത്തിന് നല്‍കിയിരിക്കുന്നത്.
