Entertainment

“ഗുരുവായൂർ ഒരു ഹോട്ടലിന്റെ മുകളിൽ പോയിട്ട് മമ്മൂട്ടിയും മാധവിയും അത് പഠിച്ചു.” വടക്കൻ വീരഗാഥയ്ക്കു വേണ്ടി മമ്മൂട്ടി നടത്തിയ ഹോം വർക്കുകൾ.

1989ൽ ഹരിഹരനും എംടിയും കൈകോർത്തു മമ്മൂട്ടി പ്രധാനകഥാപാത്രം ആയി ഇറങ്ങിയ എല്ലാ കാലത്തേയും മികച്ച ചിത്രം ആയിരുന്നു ഒരു വടക്കൻ വീരഗാഥ.അന്നും ഇന്നും മലയാളിസിനിമപ്രേമികളുടെ പ്രിയപ്പെട്ട ചിത്രങ്ങളുടെ ലിസ്റ്റിൽ ഇപ്പോഴും ഒരു വടക്കൻ വീരഗാഥ എന്ന ചിത്രം ഉണ്ടാകും. മെഗാസ്റ്റാർ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ എപ്പോഴും എടുത്തു പറയണ്ട ഒരു കഥാപാത്രം ആയിരുന്നു ഈ ചിത്രത്തിലെ . ചിത്രത്തിൽ ചന്തുവായി എത്തിയ മമ്മൂട്ടി ആളുകളുടെ മനസ്സിൽ ആണ് ഇടം നേടിയത്. ഇപ്പോൾ ചില ട്രോളൻമാരൊക്കെ ചന്തുവിനെ ഹസ്യപരമാക്കി ചിത്രീകരിച്ചു . വമ്പൻ താരസാന്നിധ്യത്തിൽ ഒരുങ്ങിയ ഒരു ചിത്രം ആയിരുന്നു വടക്കൻ വീരഗാഥ. ചിത്രത്തിലെ അഭിനന്ദനാർഹമായ അഭിനയത്തിന് മികച്ച നടനുളള ദേശീയ പുരസ്‌കാരം കൂടി മമ്മൂട്ടിയെ തേടി എത്തിയിരുന്നു. മമ്മൂട്ടിക്കൊപ്പം ബാലൻ കെ നായർ, സുരേഷ് ഗോപി, മാധവി, ക്യാപ്റ്റൻ രാജു, ഗീത തുടങ്ങിയ പ്രമുഖ താരനിര കൊണ്ട് സമ്പന്നമായിരുന്നു ചിത്രം.


വടക്കൻ വീരഗാഥ വഴി ഹരിഹരനെയും എംടി വാസുദേവൻ നായരെയും പുരസ്‌കാരങ്ങൾ തേടി എത്തിയിരുന്നു . ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പിവി ഗംഗാധരൻ നിർമ്മിച്ച ചിത്രം ആയിരുന്നു ഇത്. ബോംബൈ രവി ഒരുക്കിയ ഗാനങ്ങളും ചിത്രത്തിനെ മികച്ചത് ആക്കാൻ സഹായിച്ചു.
ഇപ്പോൾ വടക്കൻ വീരഗാഥയ്ക്ക് വേണ്ടി മമ്മൂട്ടി നടത്തിയ പ്രയത്നങ്ങളെ കുറിച്ച് മനസ്സ് തുറക്കുക ആണ് നിർമ്മാതാവ് പിവി ഗംഗാധരൻ.

. വാക്കുകൾ ഇങ്ങനെ…..

” എംടി സാറും ഹരിഹരൻ സാറും ചേർന്ന് ആ റോൾ ചെയ്യാൻ മമ്മൂട്ടിയെ തിരഞ്ഞെടുത്തു. അപ്പോ മമ്മൂട്ടി അതിന് അനുയോജ്യനായ ആളാണെന്ന് എല്ലാവർക്കും തോന്നി. മമ്മൂട്ടി ബോഡി മാത്രമല്ല ഓരോ അഭിനയങ്ങളും അദ്ദേഹം പ്രാക്ടീസ് ചെയ്ത് നന്നായിട്ട് ചെയ്തു. വാൾപ്പയറ്റ് ഒന്നും അദ്ദേഹത്തിന് മുൻപ് അറിയില്ലായിരുന്നു.

എന്നാൽ അത് സമയമെടുത്ത് പഠിച്ചാണ് അദ്ദേഹം അത് ചെയ്തത്. ഗുരുവായൂർ ഒരു ഹോട്ടലിന്റെ മുകളിൽ പോയിട്ട് മമ്മൂട്ടിയും മാധവിയും അത് പഠിച്ചു. ഇപ്പോഴത്തെ കാലത്തെ പോലെ ടെക്നിക്സ് ഒന്നും അന്ന് ഇല്ല. അന്നൊക്കെ ഒറിജിനാലിറ്റിയാണ്. അവർക്ക് പരിക്ക് ഒന്നും പറ്റിയിരുന്നില്ല. എല്ലാവരും നന്നായിട്ട് ചെയ്തു.

 

ഞങ്ങളുടെ ജീവിതത്തിലെ എറ്റവും നല്ല സിനിമ എന്ന് കരുതുന്ന ചിത്രമാണ് വടക്കൻ വീരഗാഥ,”

ഒരു യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പിവി ഗംഗാധരൻ മനസ്സ് തുറന്നത്.
ഒരു വടക്കൻ വീരഗാഥയ്ക്ക് ശേഷം വർഷങ്ങൾ കഴിഞ്ഞു വീണ്ടും ആ കൂട്ട്കെട്ടിൽ ഒരു ചരിത്ര ചിത്രം കൂടി ഒരുങ്ങി. മമ്മൂട്ടി ഹരിഹരൻ കൂട്ടുകെട്ടിൽ ഇറങ്ങിയ പഴശ്ശിരാജ ആയിരുന്നു അത്‌. മികച്ച വിജയം നേടിയ ഒരു ചിത്രം ആയിരുന്നു പഴശ്ശിരാജ.

Most Popular

To Top