International News

ഗല്‍വാന്‍ താഴ്വാരം: ഇന്ത്യ – ചൈന സംഘര്‍ഷത്തില്‍ ചൈനീസ് പട്ടാളം ഉപയോഗിച്ച ആണികള്‍ പതിപ്പിച്ച ഇരുമ്പ് ദണ്ഡുകളുടെ ചിത്രം പ്രസിദ്ധീകരിച്ച് ബിബിസി; ക്രൂരന്മാർ എന്ന് ലോകം!

ഗല്‍വാന്‍ താഴ്വാരത്തിലെ സംഘര്‍ഷം 20 ഇന്ത്യന്‍ സൈനികര്‍ രക്തസാക്ഷിത്വം നിര്‍വ്വഹിക്കാനും ഇരു രാജ്യങ്ങളെയും ആശങ്കയില്‍ ആഴ്ത്താനും കാരണമായി.

ചൈനീസ് സൈന്യം ഔദ്യോഗികമായി ഒരു മരണ വാര്‍ത്തയും സ്ഥിരീകരിച്ചിട്ടില്ല. ഇരുരാജ്യങ്ങളും തമ്മില്‍ തമ്മില്‍ പ്രകോപിപ്പിച്ചതായി ആരോപിച്ചു.

ഇരു രാജ്യങ്ങളുടെയും ബോര്‍ഡര്‍ വ്യക്തം അല്ലാത്തതും, ഭൂപ്രകൃതിയുടെ പരിണാമം അനുസരിച്ച് മാറുന്നതുമാണ്‌.

വ്യാഴാഴ്ച്ച പ്രചരിച്ച ചിത്രത്തില്‍ കാണുന്നത് പ്രാകൃത ആയുധങ്ങളായ ആണികള്‍ പതിപ്പിച്ച ഇരുമ്പു ദണ്ഡുകളാണ്. ഈ ആയുധങ്ങള്‍ ചൈനക്കാര്‍ ഉപയോഗിച്ചതാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു മുതിര്‍ന്ന ഇന്ത്യന്‍ സൈനിക മേധാവി ഇന്ത്യ – ചൈന ബോര്‍ഡറില്‍ നിന്ന് ബിബിസിക്ക് പങ്കുവെച്ചതാണ് ഈ ചിത്രം.

പ്രതിരോധ അനലിസ്റ്റായ അജയ് ശുക്ല ട്വിറ്ററില്‍ ഈ ആയുധങ്ങളുടെ ഉപയോഗത്തെ ‘സംസ്കാര ശൂന്യതയും ക്രൂരതയുടെ പാരമ്യവും’ എന്നാണ് വിശേഷിപ്പിച്ചത്. സംഘര്‍ഷത്തിലെ അഗ്നി, വെടിമരുന്ന് സംബന്ധമായ ആയുധങ്ങളുടെ അസാന്നിധ്യം, അന്യായ കൈയേറ്റം ഒഴിവിക്കാന്‍ ബോര്‍ഡറിലെ തര്‍ക്കഭൂമിയില്‍ തോക്കുകളും സ്ഫോടകവസ്തുക്കളും ഇരുരാജ്യങ്ങളും ഉപയോഗിക്കരുതെന്ന 1996-ിലെ ഉടമ്പടി അനുസരിച്ചാണ്.

ഇന്ത്യയില്‍ ട്വിറ്ററിലൂടെ ഒരുപാട് പ്രചരിച്ച ഈ ചിത്രം പല സാമൂഹിക മാധ്യമ ഉപയോക്താക്കളെ പ്രകോപിപ്പിച്ചിരുന്നു. ചൈനിസ് അധികൃതരോ ഇന്ത്യന്‍ അധികൃതരോ ചിത്രത്തെ കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം കുത്തനെയുള്ള ഗിരിശൃംഗങ്ങളില്‍ ഏകദേശം 4300 മീറ്റര്‍ ഉയരത്തില്‍ ഇരുസൈന്യങ്ങളും പോരാടുകയും, ചിലര്‍ പൂജ്യം ദശാംശത്തില്‍ താഴെ താപനിലയുള്ള, ആര്‍ത്തൊഴുകുന്ന ഗല്‍വാന്‍ നദിയിലേക്ക് വീണുപോവുകയും ചെയ്തു.

Most Popular

To Top