Entertainment

കൊറോണ : കാസര്‍ഗോഡില്‍ മാറിയ കാലത്തിന് ഒത്ത് കോലം മാറി ടാക്സികളും

കാസര്‍ഗോഡ് : കൊറോണയെ പ്രതിരോധിക്കാനായി മനുഷ്യര്‍ മുഖത്തിന് മാസ്ക്ക് ഇട്ടപ്പോള്‍ കാസര്‍ഗോഡിലെ ഒരു ടാക്സി ഡ്രൈവറുടെ പ്രതിരോധം ടാക്സികളില്‍ ക്യാബിന്‍ ഒരുക്കിയാണ്. ഡ്രൈവറെയും യാത്രക്കാരെയും വേര്‍തിരിക്കാന്‍ തന്റെ ഇന്നോവ ടാക്സിയില്‍ ഫൈബര്‍ ഗ്ലാസ്സ്കൊണ്ട് പ്രത്യേകം ക്യാബിന്‍ ഒരുക്കിയത് കാസര്‍ഗോഡ് പഴയ ബസ്സ്സ്റ്റാന്‍ഡിലെ ടാക്സി ഡ്രൈവറായ ബഷീര്‍ പച്ചക്കാടാണ്.

കാറിന് ക്യാബിന്‍ സൗകര്യം ഒരുക്കിയത് കണ്ണൂര്‍ പുതിയതെരുവിലെ ബോഡി വര്‍ക്ക്ഷോപ്പില്‍ നിന്നാണ്.

ബഷീറിന്റെ വാക്കുകളിലേക്ക്, ‘ലോക്ക്ഡൗണില്‍ രണ്ടു മാസം പണി ഇല്ലാത്ത അവസ്ഥയിലും 3800 രൂപ കൊടുത്ത് ഈ സൗകര്യം ഒരുക്കിയത് സുരക്ഷയെ കരുതിയാണ്. കേരളത്തിനു പുറത്ത് നിന്ന് ട്രിപ്പിന് നിരവധി കോളുകള്‍ വന്നിരുന്നു. രോഗവ്യാപനത്തിന്റെ സാധ്യതയും ക്വാറന്റീന്‍ പേടിയുംകൊണ്ട് വേണ്ടെന്നു വെച്ചതാണ് പലതും. ഇതിന് പരിഹാരമായാണ് പുതിയ സംവിധാനം.’ ഫൈബര്‍ ഗ്ലാസ്സ് ഇട്ട് ക്യാബിന്‍ വേര്‍തിരിച്ചതിന് ഒപ്പം തന്നെ യാത്രക്കാരന് കൈയുറയും മാസ്ക്കും നല്‍കിയാണ് വാഹനത്തില്‍ പ്രവേശിപ്പിക്കുക. ഹാന്‍ഡ് സാനിറ്റൈസര്‍ യാത്രക്കാര്‍ തൊടുന്ന ഭാഗങ്ങളില്‍ ഉപയോഗിക്കാന്‍ കരുതുന്നു.

യാത്രക്കാരും ഡ്രൈവറും തമ്മില്‍ നേരിട്ടുള്ള സമ്പര്‍ക്കം ക്യാബിന്‍ തിരിക്കുന്നതോടെ ഒഴിവാകും. ആവശ്യം വന്നാല്‍ ഗ്ലാസ്സില്‍ തട്ടുകയോ ഫോണ്‍ വിളിക്കുകയോ ചെയ്യണം. ക്യാബിനിന്റെ പോരായ്മ ഡ്രൈവറുടെ സീറ്റ് ക്രമീകരണം നടക്കില്ല എന്നതാണ്. ബഷീര്‍ കുറച്ചു ദൂരം ഓടിക്കുന്നതോടെ ആ പ്രശ്നം ശീലമായി മാറുമെന്ന് പറഞ്ഞു.

ആരോഗ്യ വകുപ്പ് ക്യാബിന്‍ സൗകര്യം ഒരുക്കിയാല്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നു വരുന്ന മലയാളികളെ നാട്ടില്‍ എത്തിക്കാന്‍ ഓട്ടം ലഭ്യമാക്കാമെന്ന് പറഞ്ഞിട്ടുണ്ട്. വാഹനത്തില്‍ ഇത്തരത്തില്‍ ഒരു ക്രമീകരണം ഒരുക്കിയത് ഇതുകൂടി മുന്നില്‍ കണ്ടുകൊണ്ടാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top