പ്രശസ്ത ബംഗാളി താരം സുചിത്ര സെന്നിന്റെ കൊച്ചുമകളാണ് നടി റിയ സെന്‍. അമ്മ മൂണ്‍മൂണ്‍ സെന്നും സഹോദരി റെയ്മ സെന്നും അഭിനേതാക്കളാണ്. ചലച്ചിത്ര താര – കുടുംബത്തില്‍ നിന്ന് വന്ന റിയ കുട്ടിക്കാലത്ത് തന്നെ അഭിനയരംഗത്ത് എത്തുകയായിരുന്നു. 1991-ില് ‘വിഷകന്യക’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ട് ആയിരുന്നു താരത്തിന്റെ തുടക്കം. 1999-ില് സംവിധായകന് ഭാരതിരാജയുടെ തമിഴ് റൊമാന്റിക്ക് ചിത്രം ‘താജ് മഹലി’ലൂടെ റിയ നായികയായി.

പിന്നീട് ഹിന്ദിയിലും, ബംഗാളിയിലും, തെന്നിന്ത്യന്‍ ഭാഷകളിലും താരം അഭിനയിച്ചു. മലയാളത്തില്‍ ‘അനന്തഭദ്രം’ എന്ന ചിത്രത്തിലും അവര്‍ അഭിനയിച്ചു.
ഇപ്പോള്‍ റിയ സെന്‍ തന്റെ അഭിനയ ജീവിതത്തില്‍ തന്നെ അലോസരപ്പെടുത്തിയ ഒരു കാര്യത്തെ കുറിച്ച് മനസ്സു തുറക്കുകയാണ്. നടി പറയുന്നത് വളരെ ചെറിയ പ്രായം മുതലേ ‘സെക്സി’ എന്ന് തന്നെ വിശേഷിപ്പിച്ചിരുന്നത് അലോസരപ്പെടുത്തിയിരുന്നു എന്നൊണ്. റിയ പിടിഐക്ക് നല്കിയ അഭിമുഖത്തിലാണ് മനസ്സ് തുറന്നത്. ഹിന്ദി ചിത്രങ്ങളിലും വീഡിയോ ഗാനങ്ങളിലും സെക്സി രംഗങ്ങളില്‍ അഭിനയിക്കേണ്ടി വന്നിരുന്നു. താരം സെക്സി എന്ന വിശേഷണം കിട്ടിയതോടെ ഹിന്ദി സിനിമയില്‍ അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചെന്നും പറയുന്നു.

വസ്ത്രങ്ങളും മേക്കപ്പുംകൊണ്ട് സെക്സിയായ പല കഥാപാത്രങ്ങളുമാണ് ചെയ്തിരുന്നതെന്നും, ആ വേഷങ്ങള്‍ കണ്ട് പലരും താന്‍ ഒരു മോശം നടിയാണെന്ന് ചിന്തിക്കുന്നത് ഇഷ്ടപ്പെടുന്നില്ലെന്നും റിയ പറഞ്ഞു.
തന്റെ പല വിജയചിത്രങ്ങളിലെയും വേഷങ്ങള്‍ തനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ലെന്നും, എന്നാല്‍ ബംഗാളി ചിത്രങ്ങളില്‍ തനിക്ക് മികച്ച വേഷങ്ങള്‍ ലഭിച്ചിരുന്നുവെന്നും റിയ സെന്‍ കൂട്ടിച്ചേര്‍ത്തു.
