Entertainment

കുടുംബത്തിന്റെ ഒരു സപ്പോർട്ടും കൊണ്ട് അല്ല ഞാൻ സിനിമയിൽ എത്തിയത്; ആദ്യ സിനിമയ്ക്കു ശേഷം 5 വര്ഷം കാത്തിരിക്കേണ്ടി വന്നു

സുശാന്ത് സിങിന്റെ മരണത്തോടെ സിനിമയിൽ നില നിൽക്കുന്ന ഓട്ടേറെ പ്രശ്നങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയം ആകുന്നുണ്ട്. ബോളിവുഡ് ഒരു മാഫിയ ആണെന്നും അവിടെ ആരൊക്കെ സൈന്മെയിൽ നിൽക്കണം പോകണം എന്നൊക്കെ തീരുമാനിക്കുന്നത് ഒരു കൂട്ടം ആളുകൾ ആണെന്നും നടി ആയ കങ്കണ ഉൾപ്പെടെ പലരും തുറന്നു പറയുന്നുണ്ട് ഇപ്പോൾ.

എന്നാൽ മലയാളത്തിൽ അങ്ങനെ അല്ല, ടാലെന്റ്റ് ഇല്ലാത്ത ആരും ഇവിടെ നില നിന്നിട്ടില്ല എന്നുള്ള ചർച്ചകൾ ആണ് നടന്നു കൊണ്ട് ഇരുന്നത്. പല താരങ്ങളുടെ മക്കളും അഭിനയ മികവ് കാണിക്കാത്തതിനാൽ പൊങ്ങി വന്നിട്ടില്ല എന്ന് ഉദാഹരണ സഹിതം സിനിമ പ്രേമികൾ ചൂണ്ടി കാണിക്കുന്നുണ്ട്.

ഈ അവസരത്തിൽ ആണ്, തനിക് എതിരെ വന്ന ഒരു മീം പങ്കു വച്ച് തന്റെ സിനിമ പ്രവേശനത്തെ പറ്റി അഹാന കൃഷ്ണൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. മീം ചുവടെ കൊടുക്കുന്നു.

ആഹാന പറയുന്നു: നിങ്ങൾ മറ്റു ആരെയെങ്കിലും ഇത്തരം മീം ഉണ്ടാക്കാൻ സെലക്ട് ചെയ്യണം ആയിരുന്നു. താൻ ഇതിനു പറ്റിയ ക്യാൻഡിഡേറ്റ് അല്ല. ആദ്യ സിനിമ ഇറങ്ങിയതിനു ശേഷം, മറ്റൊരു സിനിമ കിട്ടാൻ തനിക് അഞ്ചു വര്ഷം കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെന്നും, കുറെ അധികം സമയം എടുത്തു ആണ് ആക്ടർ എന്ന പദവി മലയാളിക തനിക് തന്നത് എന്നും പറയുന്നു.

അച്ഛന്റേം അമ്മയുടെയും അധികാരം ഉപയോഗിച്ച് സിനിമയിൽ കേറിയ ആളാണ് തൻ എങ്കിൽ, മിനിമം ഒരു 10 സിനിമ എങ്കിലും തനിക് കിട്ടും ആയിരുന്നു ഈ കാലയളവിൽ, അതുമല്ല ഒരു അവാർഡ് എങ്കിലും തനിക് നേടിയെടുക്കാമായിരുന്നു. താൻ അങ്ങനെ ഉള്ള ഒരു കുടുംബത്തിൽ നിന്നും വരുന്നതല്ല. എന്നെ അങ്ങനെ ഉള്ള കൂട്ടത്തിലേക്കു ഉള്പെടുത്തരുത് എന്ന് പറയുകയാണ് നടി.

രാജീവ് രവിയുടെ രണ്ടാത്തെ ചിത്രം ആയ സ്റ്റീവ് ലോപ്പസ്ൽ ആണ് ആഹാന ആദ്യം ആയി അഭിനയിച്ചത്. രാജീവ് രവിയുടെ ആദ്യ ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി അഥേദം തന്റെ വീട്ടിൽ വന്നിട്ടുണ്ടെന്നും, പരീക്ഷകൾ നടക്കുന്നതിനാൽ അന്ന് അത് ഉപേക്ഷിക്കേണ്ടി വന്നു എന്നും മുൻപ് ഒരു അഭിമുഖത്തിൽ നടി പറയുക ഉണ്ടായി.

Most Popular

To Top