Viral

കുഞ്ഞിനെ കള്ളനില്‍ നിന്ന് രക്ഷിച്ച് വളര്‍ത്തുനായ ; വീഡിയോ വൈറല്‍

പലപ്പോഴും മനുഷ്യരെക്കാളും മനുഷ്യരോട് സഹാനുഭൂതിയും സ്നേഹവും കാണിക്കുന്നത് മൃഗങ്ങളാണ്. അവര്‍ക്ക് വികാരങ്ങള്‍ ഇല്ല എന്ന വാദങ്ങളൊക്കെ പൊള്ളയാണെന്ന് മൃഗങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് അറിയാം. ഈ കാര്യത്തില്‍ നായ്ക്കളുടെ സ്നേഹം പ്രശംസനീയമാണ്. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്ന ഒരു വീഡിയോ ഇതിനെ അരക്കിട്ട് ഉറപ്പിക്കുകയാണ്.

ലക്ഷകണക്കിന് ആള്‍ക്കാര്‍ കാണുകയും പങ്കു വെയ്ക്കുകയും ചെയ്യുന്ന വീഡിയോയില്‍ അമ്മയുടെ കണ്ണൊന്ന് തെറ്റിയപ്പോള്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ പമ്മി വരുന്ന ഒരു കള്ളന്റെ മുകളിലേക്ക് വളര്‍ത്തുനായ ചാടി വീണ് കുഞ്ഞിനെ രക്ഷിക്കുകയാണ്. ഇതുപോലെ വളര്‍ത്തുമൃഗങ്ങള്‍ കുഞ്ഞുങ്ങളെയും വൃദ്ധരെയും രക്ഷിക്കുന്നതും സഹായിക്കുന്നതുമായ പല വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top