Entertainment

കുഞ്ചാക്കോ ബോബനോട് പ്രണയം പറയാന്‍ കൂട്ടുകാരി നിര്‍ബന്ധിച്ചെന്ന് ശാലിനി

മലയാള സിനിമയിലെ സൂപ്പര്‍ ജോഡികളായ താരങ്ങഭളായിരുന്നു കുഞ്ചാക്കോ ബോബനും ശാലിനിയും. കുട്ടിക്കാലം മുതലേ ശാലിനി സിനിമയിലെ മിടുക്കിയായ താരമായിരുന്നു. വളര്‍ന്നപ്പോള്‍ നായികയായി. ചാക്കോച്ചനും ശാലിനിയും ചേര്‍ന്നുള്ള പടങ്ങളെല്ലൊം തന്നെ ബമ്പര്‍ ഹിറ്റുകളായിരുന്നു. മലയാളത്തിലെ ഭാഗ്യ ജോടികളായിരുന്നു ഇവര്‍. അനിയത്തി പ്രാവിലേക്ക് അവിചാരിതമായി എത്തിയ ചാക്കോച്ചന്‍ മലയാളത്തിന്റെ ചോക്ലേറ്റ് നായകനായി പന്നീട് മാറുകയായിരുന്നു.

അക്കാലത്ത് ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകു മെന്നുമൊക്കെ പല ഗോസിപ്പുകളും ഉണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ തമ്മില്‍ നല്ല സൗഹൃദമായിരുന്നുവെന്നും കുഞ്ചാക്കോ ബോബനെ പ്രപ്പോസ് ചെയ്യാനായി തന്റെ ഒരു കൂട്ടുകാരി നിര്‍ബന്ധിച്ചിരു ന്നുവെന്നും താരം പറയുന്നു. ഒരു അഭിമുഖത്തിലാണ് ശാലിനി ഇക്കാര്യം തുറന്ന പറഞ്ഞത്.

അനിയത്തിപ്രാവ്, നിറം, നക്ഷത്രത്താരാട്ട്, പ്രേംപൂജാരി തുടങ്ങിയ സിനിമകളിലെല്ലാം ഇരുവരും ജോടികളായിരു്ന്നു. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും ഇവരൊന്നിക്കുമെന്നും പ്രണയത്തിലാണ് ഇവരെന്ന തരത്തിലുമുള്ള റിപ്പോര്‍ട്ടുകളുമായിരുന്നു അക്കാലത്ത് പ്രചരിച്ചത്. എന്നാല്‍ തങ്ങള്‍ ഇരുവരും സുഹൃത്തുക്കള്‍ മാത്രമായിരുന്നുവെന്ന് ശാലിനി പറഞ്ഞിരുന്നു. സ്‌ക്രീനില്‍ അല്ലാതെ ജീവിതത്തിലൊരിക്കല്‍പ്പോലും തനിക്ക് കുഞ്ചാക്കോ ബോബനോട് പ്രണയം തോന്നിയിരുന്നില്ലെന്ന് ശാലിനി പറഞ്ഞിട്ടുണ്ട്.

എന്നാണ് നിങ്ങളുടെ കല്യാണം എന്ന ചോദ്യത്തെ തങ്ങള്‍ ഇരുവരും നിരവധി തവണ അഭിമുഖീകരിച്ചിട്ടുണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു. ്അക്കാലത്ത് ഒത്തിരി ഗോസിപ്പുകളും വന്നിരുന്നു.തന്റെ കൂട്ടുകാരികള്‍ക്കെല്ലാം ചാക്കോച്ചനെ ഒത്തിരി ഇഷ്ടമായിരുന്നു. അവരിലൊരാള്‍ അവളുടെ ഇഷ്ടം ചാക്കോച്ചനോട് പറയാനായി തന്നെ നിര്‍ബന്ധിച്ചിരുന്നു. സൗഹൃദത്തെ അത് ബാധിക്കുമോയെന്ന സംശയമുണ്ടായിരുന്നതിനാല്‍ താന്‍ അത് പറഞ്ഞിരുന്നില്ലെന്നും ശാലിനി പറഞ്ഞിരുന്നു. ചാക്കോച്ചനും തന്നോട് പ്രണയമൊന്നുമുണ്ടായിരുന്നില്ല. നല്ല സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍. സൗഹൃദത്തിനായിരുന്നു പ്രാധാന്യം നല്‍കിയത്.

മലയാളത്തില്‍ നിന്ന് തമിഴിലേയ്ക്ക് ചേക്കേറിയ ശാലിനി പിന്നീട് തമിഴകത്തിന്റെ സൂപ്പര്‍ താരമായ തല അജിത്തുമായി പ്രണയത്തിലായി. അജിത്ത്-ശാലിനി പ്രണയം ചാക്കോച്ചന് അറിയാമായിരുന്നു. ഇടയ്ക്ക് താന്‍ ഹംസത്തിന്റെ റോളിലായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. അമര്‍ക്കളമെന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചതിന് പിന്നാലെയായാണ് ഇരുവരും പ്രണയത്തിലായത്. വിവാഹിതരായ ശേഷം സിനിമയില്‍ നിന്ന് ശാലിനി പിന്‍വാങ്ങി. ഇരുവരും തമ്മില്‍ സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കുകയാണ് ഇപ്പോള്‍. ചാക്കോച്ചനും പ്രിയയെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് 14 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇവര്‍ക്ക് ഒരു കുഞ്ഞ് പിറന്നത്.

Most Popular

To Top