പല സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു ഹിമ ശങ്കര്‍. വളരെ ബോള്‍ഡായ ഹിമ സ്ത്രീകള്‍ക്കായി ശബ്ദമുയര്‍ത്തുന്ന ഒരു നടിയുമാണ്. മലയാള സിനിമയില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവയ്ക്കുകയാണ് ഹിമ ശങ്കര്‍. കാസ്റ്റ് കൗച്ചിങ്ങിനെക്കുറിച്ചാണ് താരം വ്യക്തമാക്കിയത്.
കിടപ്പറ പങ്കിട്ടാല്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പലരും തന്നെ സമീപിച്ചിരുന്നുവെന്ന് വ്യക്തമാക്കുകയാണ് ഹിമ. എന്നാല്‍ അഭിനയിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞു താനത് ഒഴിവാക്കി.
അതിന് ശേഷം അത്തരം വിളികള്‍ വന്നിട്ടില്ലെന്നും ഹിമ പറയുന്നു. താന്‍ ഒരു ബോള്ഡായതുകൊണ്ടും നിലപാടുകള്‍ ആക്ടിവിസ്റ്റ് രീതിയില്‍ സംസാരിക്കുന്നത് കൊണ്ടുമാകാം പിന്നീട് അത്തരത്തില്‍ ആരും സമീപിക്കാത്തതെന്നും ഹിമ പറയുന്നു.
