Kerala News

കാമുകിയെ സ്വന്തമാക്കാന്‍ അഖിലിനെ സഹായിച്ചത് സ്വന്തം ഭാര്യ ; മൂവാറ്റുപുഴ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നു

മൂവാറ്റുപുഴ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നു. തൊടുപുഴ പുറപ്പുഴ വരികിപ്പാറ കോളനിയില്‍ പാറയില്‍ വീട്ടില്‍ അഖില്‍ (27), ഭാര്യ കൊല്ലങ്കോട് കാക്കയൂര്‍ ആനത്തോട് വീട്ടില്‍ പ്രസീദ കുട്ടന്‍ (36) എന്നിവരാണ് അറസ്റ്റിലായത്.

അഖില്‍ മൂവാറ്റുപുഴ സ്വദേശിനിയായ പതിനേഴുകാരിയുമായി ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് അടുപ്പത്തിലാവുകയായിരുന്നു. അഖിലുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ രണ്ട് മാസം മുന്‍പ് വയനാട്ടിലെ വീട്ടിലേക്ക് അഖില്‍ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയി.

മൂവാറ്റുപുഴ പോലീസില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇതിനെ ചൊല്ലി പരാതി നല്‍കി. പെണ്‍കുട്ടി അവിടെ എത്തിയപ്പോഴാണ് അഖില്‍ വിവാഹിതനാണെന്ന് അറിയുന്നത്.

രണ്ട് കുട്ടികളുടെ അമ്മയായ പ്രസീദയുമായി മാസങ്ങള്‍ക്ക് മുമ്പാണ് അഖില്‍ വിവാഹിതനായത്. തുടര്‍ന്ന് അയാള്‍ ഭാര്യവീട്ടിലാണ് താമസം. പെണ്‍കുട്ടിയെ വീട്ടില്‍ എത്തിച്ചപ്പോള്‍ തനിക്ക് അഖിലിനെ പിരിയാന്‍ ആകില്ലെന്ന നിലപാടിലായി അവള്‍.

ചേട്ടന് വേറെ ബന്ധമുള്ളതില്‍ തനിക്ക് പ്രശ്നം ഇല്ലെന്നും മക്കളെ ഉപേക്ഷിച്ചു വന്ന തന്നെ വഴിയാധാരമാക്കരുതെന്നും ആയിരുന്നു പ്രസീദയുടെ നിലപാട്. കൊല്ലങ്കോട് പ്രസീദയുടെ വീട്ടില്‍ മൂവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.

പെണ്‍കുട്ടി ഇവിടെനിന്നും രക്ഷപെട്ട് തിരികെ പോന്നു. പെണ്‍കുട്ടിയെ അന്വേഷിച്ച് പിന്തുടര്‍ന്ന് വരികയായിരുന്ന അഖിലിനെയും പ്രസീദയെയും മൂവാറ്റുപുഴയില്‍നിന്നും പോലീസ് അറസ്റ്റു ചെയ്തു.

Most Popular

To Top