Entertainment

‘കഴിഞ്ഞ 10 വര്‍ഷത്തില്‍ ഇന്ത്യയില്‍ ഉണ്ടായ ഏറ്റവും മികച്ച സിനിമ ഇതാണ്’ – ഫഹദ് ഫാസില്‍

മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. മലയാളത്തിന് പുറമേ തമിഴിലും ഫഹദിന് ആരാധകര്‍ ഏറെയാണ്. രണ്ട് തമിഴ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. തനിക്ക് ഹിന്ദിയില്‍ നിന്ന് ഓഫറുകള്‍ ലഭിക്കുന്നുണ്ടെന്നും, വേണ്ടത്ര ആത്മവിശ്വാസം തോന്നിയാല്‍ അത് ഏറ്റെടുക്കാമെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഫഹദ് ഫാസില്‍. ഫിലിം ക്യാപെയ്ന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സു തുറന്നത്.

ഫഹദ് ഫാസിലിന്റെ വാക്കുകളിലേക്ക്,

‘ഒന്നില്‍ അധികം തവണ ദേശീയ അവാര്‍ഡ് നേടിയ സംവിധായകന്‍ വിശാല്‍ ഭരദ്വാജ് ഒരു തിരക്കഥ അയച്ചിരുന്നു. അദ്ദേഹവുമായി ഇപ്പോഴും സംസാരിക്കുന്നുണ്ട്. അവിടെ എന്തെങ്കിലും ചെയ്യുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അത് ഒരു മനോഹരമായ സ്ക്രിപ്റ്റ് ആയിരുന്നു.’

മേഘ്ന ഗുല്‍സാര്‍, സോയ അക്തര്‍ തുടങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകരെ കുറിച്ചും ഫഹദ് വാചാലനായി. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ചിത്രം ‘പിക്കു’ ആണെന്ന് ഫഹദ് പറഞ്ഞു. ഫഹദിന്റെ ‘മാലിക്’ എന്ന ചിത്രം ഏപ്രിലില്‍ റിലീസ് ആകേണ്ടതായിരുന്നു. കൊറോണ വ്യാപനത്തെ തുടര്‍ന്ന് റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. മഹേഷ് നാരായണനും ഫഹദും ഒന്നിക്കുന്ന ‘സീ യൂ സൂണ്‍’ എന്ന പ്രൊജെക്റ്റിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Most Popular

To Top