Entertainment

‘കഴിഞ്ഞ എന്റെ 18 വര്ഷകാല ജീവിതാനുഭവത്തിൽ സംഭവിക്കുന്ന ആദ്യത്തെ കാര്യമാണിത്’. വെളിപ്പെടുത്തലുമായി നടി രശ്മിക മന്ദാന.

വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ തെന്നിന്ത്യയിലെ സൂപ്പര്‍ താരവും തെന്നിന്ത്യന്‍ പ്രേകഷകരുടെ ഇഷടതാരവുമായി മാറിയ നടിയാണ് രാശ്മിക മന്ദാന. ഇപ്പോഴിതാ തെന്നിന്ത്യന്‍ താരസുന്ദരി രശ്മിക മന്ദാന തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ ജീവിതം പറയുന്നതും സോഷ്യല്‍ മീഡിയയിലൂടെയാണ്.

ലോക്ക് ഡൗണ്‍ വന്നത് മൂലം തന്റെ വീട്ടുകാരുമായി ഒത്തിരി സമയം പങ്കിടാന്‍ സാധിച്ചുവെന്നാണ് പറയുന്നത്. ഇത്രയും കൂടുതല്‍ ദിവസം അടുപ്പിച്ച് വീട്ടില്‍ ഞാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സ്‌കൂള്‍ കാലം മുതല്‍ ഉന്നതവിദ്യാഭ്യാസ കാലഘട്ടം വരെ ഞാന്‍ ഹോസ്റ്റലി ലായിരുന്നു. എന്റെ മാതാപിതാക്കള്‍ വളരെ കാര്‍ക്കശ്യക്കാരായതി നാലാകണം ഞാനും ആ കാലത്ത് റിബല്‍ ആയതെന്ന് തോന്നാറുണ്ട്.

സിനിമ ചിത്രീകരണം നടക്കുമ്പോള്‍ സെറ്റുകളില്‍ അമ്മയും ഉണ്ടായ ദിവസങ്ങളുണ്ട്. അച്ഛനും ചില സമയങ്ങളില്‍ ഒപ്പം സമയം ചിലവഴിക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച താരത്തിന്റെ കുറിപ്പ് ഇപ്രകാരമാണ്. താന്‍ കുടുംബത്തോടൊപ്പമുള്ള ജീവിതം ഏറെ ആസ്വദിക്കുന്നു.

പതിനെട്ട് വയസിനു ശേഷം ജീവിതം മാരത്തോണ്‍ പോലെയായി രുന്നു. ഒരിക്കലും അവസാനമില്ലെന്ന് തോന്നുന്ന ഒന്ന്. അവസാനം വരെ എത്തിയെന്ന് തോന്നുമ്പോഴേക്കും വീണ്ടൂം ഓട്ടം തുടങ്ങേണ്ടി വരും. ഞാന്‍ പരാതി പറയുകയല്ല, അത് തന്നെയായിരുന്നു എനിക്ക് വേണ്ടിയിരുന്നതും.

എന്നാല്‍ ലോക്ക് ഡൗണില്‍ രണ്ട് മാസത്തിലധികമാണ് വീട്ടില്‍ ചിലവിടുന്നത്. എന്നെ എല്ലാവരും കെയര്‍ ചെയ്യുന്ന, ജോലി യെക്കുറിച്ച് ചിന്തിക്കേണ്ടതില്ലാത്ത, കാലമാണ് ഇത് എന്നതാണ് പ്രധാനം. എനിക്ക് ഏറെ സന്തോഷം നല്‍കുന്ന ഇടമാണ് ഇത്. ഇങ്ങനെ വീട്ടില്‍ കുറെക്കാലം കഴിയാനാകുമെന്ന് കരുതിയി രുന്നതേയില്ല. ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി സന്തോഷ ത്തോടെ കഴിയാന്‍ പറ്റുമെങ്കില്‍ നിങ്ങള്‍ ഭാഗ്യവാനാണെന്നും രശ്മിക കുറിപ്പിലൂടെ പറയുന്നു.

Most Popular

To Top