സീത എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് സ്വാസിക. സോഷ്യല്‍ മീഡിയ സജീവമായ സ്വാസിക പലപ്പോഴും തന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും അതിന് പ്രേക്ഷക സ്വീകാര്യത ലഭിക്കുകയും ചെയ്യും. തമിഴ് സിനിമകളിലൂടെയാണ് സ്വാസിക അഭിനയത്തിലേയ്ക്ക് കടന്ന് വന്നത്.

അയാളും ഞാനും തമ്മിൽ, കട്ടപ്പനയിലെ ഹൃത്വിക് റോഷന്, പൊറിഞ്ചു മറിയം ജോസ്, ഇട്ടിമാണി, തുടങ്ങി ഒരുപിടി നല്ല സിനിമകളിൽ കൂടിയും പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങാൻ ചുരുങ്ങിയ സമയം കൊണ്ട് സ്വാസികയ്ക്കായി.

മലയാളത്തില്‍ പല സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും താരം തന്റെ കുറെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്. കറുത്ത സാരിയുടുത്തിട്ടുള്ള ചിത്രമാണ് സ്വാസിക പങ്കുവച്ചിരിക്കുന്നത്.

കറുത്ത വളകളും സാരിയുമണിഞ്ഞ് നാടന്‍ ലുക്കിലാണ് സ്വാസികയുടെ ഫോട്ടോഷൂട്ട്. അഭിനേത്രി എന്നതില്‍ ഉപരി നല്ല ഡാന്‍സറുമാണ് സ്വാസിക.

തന്റെ എല്ലാ നേട്ടങ്ങള്‍ക്ക് പിന്നില്‍ തന്റെ അമ്മയും അച്ഛനുമാണ് എന്നാണ് താരം പറയുന്നത്. അവരുടം പൂര്‍ണ്ണ പിന്തുണയാണ് തന്റെ എല്ലാ വിജയങ്ങള്‍ക്കും കാരണം.
