Entertainment

കടല്‍ത്തീരത്ത് മുണ്ട് മടക്കി കുത്തി റെയ്ബാന്‍ ഗ്ലാസുമണിഞ്ഞ് കിടിലന്‍ ലുക്കില്‍ ശ്രിന്ദ

ആല്‍ബങ്ങളിലൂടെ വെള്ളിത്തിരയിലേയ്ക്ക് എത്തിയ താരമാണ് ശ്രിന്ദ. 1986 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച ശ്രിന്ദയ്ക്ക് പിന്നീട് നിരവധി ചിത്രങ്ങള്‍ വന്നു. വേറിട്ട കഥാപാത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ മനസില്‍ ഇടം നേടാന്‍ ചുരുക്കം ചില സിനിമകളിലൂടെ താരത്തിന് കഴിഞ്ഞു. സിനിമയില്‍ എത്തുന്നതിന് മുന്‍പേ താരത്തിന്റെ വിവാഹം കഴിഞ്ഞിരുന്നു. എന്നാല്‍ അധിക കാലം ആ ബന്ധം നീണ്ടു നിന്നില്ല. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം താരം രണ്ടാമത് വിവാഹം കഴിച്ചു. യുവ സംവിധായകനായ സിജു. എസ്. ബാവയാണ് താരത്തിന്റെ രണ്ടാം ഭര്‍ത്താവ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്ക് തന്റെ ഫോട്ടോഷൂട്ടുകള്‍ പങ്ക് വയ്ക്കാറുണ്ട്. അത്തരത്തില്‍ ഒരു ഫോട്ടോ പങ്ക് വച്ചിരിക്കുകയാണ് താരം. വൈറൈറ്റി ലുക്കിലാണ് താരം ചിത്രത്തില്‍ ഉള്ളത്. കടല്‍ത്തീരത്ത് മുണ്ടു മടക്കി കുത്തി റെയ്ബാന്‍ ഗ്ലാസ് വെച്ച് സ്ലിപ്പര്‍ ധരിച്ച്‌ പക്കാ ലോക്കല്‍ ലുക്കിലാണ് ശ്രിന്ദ കടല്‍ത്തീരത്ത് നില്‍ക്കുന്നത്.

ആരാധകര്‍ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. കിടിലന്‍ ലുക്കാണന്നും സൂപ്പറാണെന്നുമൊക്കെ അഭിപ്രായവുമുണ്ട്. ലോക സമുദ്ര ദിനത്തിലാണ് കടല്‍ത്തീരത്ത് നിന്ന് താരം ചിത്രം പോസ്റ്റ് ചെയ്തത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top