Sports

ഓഗസ്റ്റില്‍ വിലക്ക് നീങ്ങും, ഗാംഗുലിയുടെ അനുമതി തേടുമെന്ന് ശ്രീശാന്ത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കേരളത്തിന്റെ അഭിമാന താരമായിരുന്ന ശ്രീശാന്ത് പിന്നീട് വിലക്കില്‍പ്പെട്ട് ക്രിക്കറ്റില്‍ നിന്ന് പുറത്താകുക യായിരുന്നു. ഏറെ നിയമ പോരാട്ടങ്ങള്‍ ഒടുവില്‍ കുറ്റവിമുക്തനായ ശ്രീശാന്ത് ഇപ്പോള്‍ വീണ്ടും ക്രിക്കറ്റിലേയ്ക്ക് തിരിച്ചെത്താന്‍ തുടങ്ങുകയാണ്.

ഓഗസ്റ്റില്‍ താരത്തിന്റെ വിലക്ക് അവസാനിക്കും. ഇപ്പോള്‍ താരം പരിശീലനത്തിലാണ്. തമിഴ്‌നാട് ടീമിലാവും താരം കളിക്കാനി റങ്ങുന്നത്. സൗരവ് ഗാംഗുലി കനിഞ്ഞാലേ സജീവ ക്രിക്കറ്റിലേക്ക് എസ്. ശ്രീശാന്തിന് തിരിച്ചു വാരാനാകു.

മനോരമ ഓണ്‍ലൈനിന്റെ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാകുന്നത്. കൂടുതല്‍ മത്സരപരിചയം ലഭിക്കാനുള്ള എല്ലാ അവസരവും വിനിയോഗിക്കാനാണു തന്റെ ലക്ഷ്യം. ചെന്നൈ യില്‍ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെ സീനിയര്‍ ഡിവി ഷന്‍ ലീഗില്‍ കളിക്കുന്നതടക്കമുള്ള ഓഫറുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ട്.

രഞ്ജി കളിക്കും മുന്‍പു പരമാവധി മത്സരങ്ങള്‍ കളിക്കണം. രണ്ടു സ്ഥലത്തു ലീഗ് കളിക്കാനുള്ള ആനുകൂല്യത്തിനായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ അനുമതി തേടും. ടിനു യോഹ ന്നാനാണു കേരള ടീം കോച്ച്. അദ്ദേഹം മിക്കപ്പോഴും നെറ്റ്‌സില്‍ പരിശീലനം വന്നു കാണാറുണ്ട്.

ഫാസ്റ്റ് ബോളര്‍ തന്നെ പരിശീലകനാകുന്നത് അനുഗ്രഹമാണ്. ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്, കെസിഎ ഭാരവാഹികളും ക്രിക്കറ്റ് ഡയറക്ടര്‍ രമേഷുമെല്ലാം തന്നെ മിക്ക പ്പോഴും വിളിക്കാറുണ്ട്. മുന്‍ ഇന്ത്യന്‍ ട്രെയിനറായ രാംജി ശ്രീനി വാസന്‍ തനിക്ക് ഫിറ്റ്‌നസ് മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതി തയാറാക്കുന്നുണ്ടെന്നും ശ്രീശാന്ത് വ്യക്തമാക്കി.

Most Popular

To Top