Entertainment

ഒരു പ്രണയത്തിനു വേണ്ടി നാട്ടുകാരെയും വീട്ടുകാരെയും ഞാൻ മറന്നു; അവസാനം അവൻ ചതിച്ചു!! ശ്രീയ അയ്യർ മനസ് തുറക്കുന്നു

ശ്രീയ അയ്യര്‍ മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ അവതാരകമാരില്‍ ഒരാളാണ്. അവതാരകയില്‍ നിന്നും ബോഡി ബില്‍ഡിങ്ങ് ചാമ്പ്യനിലേക്ക് എത്തിയ താരം മിസ്സ് കേരള ഫിസീക്ക് 2018 ഉള്‍പ്പെടെ നിരവധി കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഒരു യാഥാസ്ഥിതിക അയ്യര്‍ കുടുംബത്തില്‍ ജനിച്ച ശ്രീയ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്.

ഇത്രയും ഉയരങ്ങളില്‍ എത്തിയെങ്കിലും താന്‍ കടന്നുവന്ന വഴികള്‍ പട്ടിണിയും പരിവട്ടവും നിറഞ്ഞതായിരുന്നുവെന്നും, പട്ടിണിയെന്ന് പറഞ്ഞാല്‍ തനിക്ക് ഇപ്പോഴും ഓര്‍ക്കാന്‍ കൂടി കഴിയില്ലെന്നും, ഇതിനിടെ അന്യമതസ്ഥനുമായിട്ട് ഉണ്ടായിരുന്ന പ്രണയം തന്റെ ജീവിതത്തെ പിടിച്ച് ഉലച്ച് കളഞ്ഞെന്നും എല്ലാം ജോഷ് ടോക്ക്സ് എന്ന പരിപാടിയില്‍ സംസാരിക്കവേ ശ്രീയ വെളിപ്പെടുത്തിയിരിക്കുകയാണ്.

ശ്രീയ അയ്യരുടെ വാക്കുകളിലേക്ക്,

‘സാമ്പത്തികമായി വലിയ ബുദ്ധിമുട്ടില്‍ നിന്നും ആയിരുന്നു ഞാന്‍ വളര്‍ന്ന് വന്നത്. കോളേജില്‍ പഠിക്കുന്ന സമയത്ത് ആയിരുന്നു ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചു തുടങ്ങുന്നത്. അതും വളരെ കഷ്ടപ്പെട്ട് ആയിരുന്നു. എന്നാല്‍ 20 വയസ്സുള്ള സമയത്ത് എനിക്ക് ഒരു പ്രണയം ഉണ്ടായി. അത് നാട്ടിലും വീട്ടിലും ഒക്കെ അറിഞ്ഞു. എന്റെ സോഷ്യല്‍ മീഡിയയിലൂടെ ഞാന്‍ തന്നെയാണ് അത് പറഞ്ഞത്. ഹിന്ദു അയ്യര്‍ കുടുംബത്തില്‍ നിന്നുള്ള എനിക്ക് അന്യമതസ്ഥനുമായി ഉണ്ടായ പ്രണയം വീട്ടില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാക്കി. എനിക്ക് തിരിച്ചു വരണമെന്ന് ഉണ്ടായിരുന്നെങ്കില്‍ പോലും വീട്ടിലെ സാഹചര്യം അതിന് സമ്മതിക്കുന്നത് ആയിരുന്നില്ല.

അവിടുത്തെ കാര്യം മറ്റൊന്ന് ആയിരുന്നു. എനിക്ക് പുറത്ത് ഇറങ്ങാന്‍ പോലും കഴിഞ്ഞിരുന്നില്ല. പുറത്ത് ഇറങ്ങിയാല്‍ നാട്ടുകാര്‍ എന്ത് പറയും? വീട്ടുകാരോട് ഒന്നും പറയാന്‍ പറ്റില്ലായിരുന്നു. അതൊക്കെ ആയിരുന്നു സമ്മര്‍ദ്ദത്തില്‍ ആക്കിയിരുന്നത്. ഇന്നും അത് ഓര്‍ക്കുമ്പോള്‍ തന്നെ ഞാന്‍ ടെന്‍സ്ഡ് ആകും. അയാളുടെ വീട്ടില്‍ ചെന്ന് താമസിക്കേണ്ടി വന്നു. ശാരീരികവും മാനസികവുമായുള്ള ഉപദ്രവങ്ങള്‍ ഞാന്‍ നേരിടേണ്ടി വന്നു. കാല്‍ ഒടിഞ്ഞു. ആത്മഹത്യക്ക് വരെ ശ്രമിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് സുഹൃത്തുക്കളോട് പോലും പറയാന്‍ പറ്റില്ലായിരുന്നു.

എന്താണ് ചെയ്യേണ്ടതെന്ന് പോലും അറിയാതെ ഞാന്‍ നിശ്ചലയായിപോയി. ഒരു വിധമാണ് ഒരു സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടുന്നത്. സുഹൃത്തിന്റെ വീട്ടില്‍ നിന്നും പിന്നെ ഒരു താമസസ്ഥലം കണ്ടെത്തി. കൂട്ടുകാര്‍ക്ക് മെസ്സേജ് അയച്ച ശേഷം മരിക്കാന്‍ തീരുമാനിച്ചിരുന്നു. കെട്ടി തൂങ്ങിയും കൈയിലെ ഞരമ്പ് മുറിച്ചും പല തവണ ആത്മഹത്യക്ക് ശ്രമിച്ചു. കൈയിലെ ആ പാടുകള്‍ മായ്ക്കാനാണ് ടാറ്റൂ പതിപ്പിച്ചത്. ആ ഒരു ബന്ധത്തിന് വേണ്ടി വീട്ടുകാരെയും നാട്ടുകാരെയും എല്ലാം ഞാന്‍ മറന്നു. എല്ലാം നഷ്ടപ്പെടുത്തി. ഞാന്‍ ചെയ്തത് തെറ്റാണെന്ന് എനിക്ക് അറിയാം. പക്ഷെ വേറെ വഴി ഇല്ലായിരുന്നു.

ഇതിനൊക്കെ ശേഷമാണ് ഹിന്ദു സമാജത്തിലേക്ക് ഞാന്‍ എത്തിപ്പെടുന്നത്. ശരിക്കും പറഞ്ഞാല്‍ അവിടെ നിന്നാണ് പുതിയ ഒരു ജീവിതം തുടങ്ങിയത്. അവരാണ് മാനസികമായി ശക്തിപ്പെടുത്തിയത്. എന്റെ ഉള്ളിലെ വിഷമങ്ങള്‍ എല്ലാം ഞാന്‍ പറഞ്ഞു തീര്‍ത്തു. നാട്ടുകാരെയെല്ലാം പേടിച്ചു പേടിച്ചാണ് ഞാന്‍ ജീവിച്ചത്‌. സോഷ്യല്‍ മീഡിയയാണ് എന്നെ ഇത്രയും മോശമാക്കി മാറ്റിയത്. ഒരാളെ വളര്‍ത്തുന്നതും അവരെ മോശമാക്കുന്നതും സോഷ്യല്‍ മീഡിയയാണ്. കഴിഞ്ഞ വര്‍ഷം വരെ മാനസികമായി പീഡനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

ബന്ധത്തില്‍ നിന്ന് വഴക്കൊക്കെ ഉണ്ടാക്കിയാണ് ഞാന്‍ പുറത്തു പോകുന്നത്. രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ ആയിരുന്നു ആ തീരുമാനം എടുത്തത്. ആ സമയത്തൊക്കെ ഏന്റെ ദേഹം മുറിച്ച്, ചതഞ്ഞ് ഒക്കെയുള്ള അവസ്ഥയില്‍ ആയിരുന്നു. അവിടെ നിന്നും ആയുര്‍വേദ ചികിത്സ അടക്കം ചെയ്താണ് രക്ഷപെട്ടത്.’ സംസാരിക്കുന്നതിനിടെ പല തവണ ശ്രീയ കരഞ്ഞു പോയിരുന്നു.

നേരത്തെയും ബിഗ്ഗ് ബോസ്സ് താരവുമായി ശ്രീയ പ്രണയത്തില്‍ ആയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ ചിലര്‍ ശ്രീയയുടെ തുറന്നു പറച്ചിലിനു പിന്നാലെ പ്രമുഖ ബിഗ്ഗ് ബോസ്സ് താരത്തിന് എതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ആദ്യ ഭാര്യ നിലനില്‍ക്കവേയാണ് ശ്രീയയുടെ ജീവിതത്തിലേക്ക് ആ മഹാന്‍ എത്തിയതെന്നും, അതിന്റെ പിന്നാലെ മറ്റൊരു പെണ്ണിനെ കൂടി ജീവിതത്തില്‍ കൂട്ടിയെന്നും ചിലര്‍ കമെന്റ് ബോക്സില്‍ പറഞ്ഞു. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രീയയുടെ വീഡിയോ വൈറലായിക്കൊണ്ട് ഇരിക്കുകയാണ്.

Most Popular

To Top