സൗത്ത് ഇന്ത്യൻ നടികളിൽ വളരെ കുറഞ്ഞ സമയം കൊണ്ട് തിരക്കേറിയ താരം ആയി മാറിയ നടി ആണ് അമല പോൾ. നീലത്താമര എന്ന ചിത്രത്തിന്റെ റീടേക്ക് സിനിമയിൽ കൂടി ആണ് അമല പോൾ സിനിമലോകത്തേക്ക് ചുവട് വയ്ക്കുന്നത്. ഒരു ചെറിയ വേഷത്തിൽ ആയിരുന്നു ആ ചിത്രത്തിൽ അമല പ്രത്യക്ഷപെട്ടത്. പിന്നീട് തമിഴ് ചിത്രം ആയ മൈന എന്ന ചിത്രത്തിൽ മികച്ച പ്രകടനം നടത്തി ആരാധകരുടെ ഹൃദയത്തിൽ ചേക്കേറി.
താരത്തിന്റെ വിവാഹവും വിവാഹമോചനവും ഒക്കെ ഏറെ ചർച്ച ആയിരുന്നു. വിവാഹമോചനം കഴിഞ്ഞു താൻ ഒരുപാട് പ്രേശ്നങ്ങളിൽ കൂടി കടന്നുപോകേണ്ടി വന്നിട്ടുണ്ട് എന്ന് പറയുക ആണ് താരം.
. അമല പറയുന്ന വാക്കുകൾ ഇങ്ങനെ .
” ഞാൻ ഒരു പെൺകുട്ടി മാത്രമാണെന്നാണ് അവർ ഓർമ്മപ്പെടുത്തിയത്. ഒരു വിജയിച്ച അഭിനേതാവ് ആയിട്ടുകൂടി ഒരു പുരുഷൻ എനിക്കൊപ്പം ഇല്ലെങ്കിൽ ഞാൻ ഭയപ്പെടണം എന്ന് എന്നോടവർ പറഞ്ഞു. കരിയർ താളംതെറ്റും എന്നും സമൂഹം പുച്ഛിക്കും എന്നും മുന്നറിയിപ്പുനൽകി. എൻറെ ഭാഗത്ത് ചിന്തിക്കാൻ ആരുമുണ്ടായിരുന്നില്ല.
പക്ഷേ എനിക്ക് ശരിയെന്ന് തോന്നിയ തീരുമാനമാണ് ഞാൻ എടുത്തത്. അത് തെറ്റായതായി എനിക്ക് തോന്നിയിട്ടുമില്ല. “.
