Entertainment

‘ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി’യില്‍ അനൂപ് മേനോന്റെ നായികയായി പ്രിയ വാര്യര്‍ എത്തുന്നു

ഒമര്‍ ലുലുവിന്റെ അഡാര്‍ ലൗവിലൂടെ സിനിമയിലെത്തിയ താരമായ പ്രിയ വാര്യര്‍ അനൂപ് മേനോന്റെ നായികയായി എത്തുന്നു.’ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി’ എന്നാണ് സിനിമയുടെ പേര്.

ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വി.കെ. പ്രകാശും അനൂപ് മേനോനും വീണ്ടും ഒന്നിക്കുന്ന ഒരു ചി്ത്രമാണിത്. അനൂപ് മേനോന്‍ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. അനൂപ് മേനോന്‍ തന്നെയാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്.

വി.കെ. പ്രകാശ്, ഡിക്‌സണ്‍ പൊഡുത്താസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറായി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച ഡിക്‌സണ്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്.

താനാദ്യമായി സംവിധാനം ചെയ്ത ‘കിംഗ് ഫിഷ്’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് അനൂപ് മേനോന്‍ ഇപ്പോള്‍. അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിംഗ് ഫിഷ്’.

വി.കെ. പ്രകാശ് ഈ ചിത്രം ആദ്യം സംവിധാനം ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മറ്റൊരു സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് വി.കെ പ്രകാശ് തിരക്കായതോടെ സംവിധായകന്റെ വേഷം അനൂപ് മേനോന്‍ ഏറ്റെടുക്കുകയായിരുന്നു.

Most Popular

To Top