Entertainment

ഒരു നായിക തന്റെതായ സ്ഥാനം നേടിയെടുത്ത് എന്തെങ്കിലുമൊക്കെ ഡിമാന്‍ഡ് ചെയ്യാറാകുമ്പോള്‍ പുതിയ നായിക എത്തും; ദുര്‍ഗ കൃഷ്ണ

വിമാനം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ദുര്‍ഗ കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ ഒരു തുറന്ന് പറച്ചില്‍ നടത്തുകയാണ്. തന്റെ സിനിമ ജീവിതത്തെക്കുറിച്ചുള്ള കാര്യങ്ങളാണ് താരം ഒരു ചാനലിന്റെ അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നത്.

സിനിമയില്‍ പുതിയ നായികമാര്‍ക്ക് ആണ് കൂടുതല്‍ പരിഗണന എന്നും അതുകൊണ്ടാണ് നായികമാര്‍ അധികകാലം നിലനില്‍ക്കാതത് എന്നും താരം പറയുന്നു. ഒരു നായിക തന്റെതായ സ്ഥാനം നേടിയ എടുത്ത് എന്തെങ്കിലുമൊക്കെ ഡിമാന്‍ഡ് ചെയ്യാറ് ആകുമ്പോഴേക്കും പുതിയ നായിക എത്തുമെന്നും പിന്നീട് പുതിയ നായികയുടെ പുറകെ സിനിമാലോകം പോകുമെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

എന്നാല്‍ നായകന്മാരുടെ കാര്യത്തില്‍ അവര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്ന് താരം പറയുന്നു. ഞാന്‍ ഒരുപാട് സിനിമകള്‍ ചെയ്തിട്ടില്ല. എന്നാല്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ എനിക്ക് പാളിച്ചകള്‍ വന്നിട്ടുണ്ട്. തെറ്റുകളില്‍ നിന്ന് ആണല്ലോ നമ്മള്‍ പാഠങ്ങള്‍ പഠിക്കുന്നത്. അതുപോലെ ചില സിനിമകള്‍ ചെയ്തതിനുശേഷമാണ് അതിലെ പോരായ്മകള്‍ എനിക്ക് മനസ്സിലായത്.

കമ്മിറ്റ് ചെയ്തതിനുശേഷം വേണ്ട എന്ന് തോന്നിയ ചില ചിത്രങ്ങളും ഉണ്ട്. നല്ല അവസരങ്ങളാണ് ഒരു നടനെയും നടിയെയും നിലനിറുത്തുന്നത്. നല്ലതെന്ന് തോന്നുന്ന സിനിമയുടെ ഭാഗമാവാനേ കഴിയൂ.

ദൈവാനുഗ്രഹം കൊണ്ട് ആദ്യ സിനിമയില്‍ തന്നെ ശക്തമായ കഥാപാത്രത്തെ കിട്ടി. ‘വിമാനം’ എന്നെ സംബന്ധിച്ച് ഒരു പെര്‍ഫോമന്‍സ് മൂവിയായിരുന്നു. -ദുര്‍ഗ പറഞ്ഞു. നിലവില്‍ മോഹന്‍ലാല്‍ നായകനാവുന്ന ജീത്തു ജോസഫ് ചിത്രം റാമിലാണ് ദുര്‍ഗ അഭിനയിക്കുന്നത്.

Most Popular

To Top