വേറിട്ട അവതരണശൈലി കൊണ്ട് പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ താരമാണ് പേളി മാണി. സിനിമകളിലും തിളങ്ങിയ താരം പിന്നീട് ബിഗ്ബോസ് ഹൗസിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ബിഗ്ബോസിലെ മറ്റ് താരമായ ശ്രിനീഷുമായി താരം പ്രണയത്തിലാവുകയും പിന്നീട് വിവാഹത്തില്‍ എത്തുകയും ചെയ്തത് വളരെ വാര്‍ത്തയായിരുന്നു. ഇരു സമുദായത്തില്‍പ്പെട്ട ഇരുവരുടെയും ഇഷ്ടം വീട്ടുകാര്‍ നടത്തിക്കൊടുക്കുകയായിരുന്നു. ഇപ്പോള്‍ പോളിയും ശ്രിനീഷും സന്തുഷ്ടമായ കുടുംബ ജീവിതമാണ് നയിക്കുന്നത്.
ഇപ്പോളിതാ ഒരു അഭിമുഖത്തില്‍ തന്റെ ജീവിതത്തില്‍ ആഗ്രഹിച്ചിരുന്ന ഒരു കാര്യത്തെക്കുറിച്ച് താരം പങ്ക് വയ്ക്കുകയാണ്. തനിക്ക് വിവാഹം കഴിക്കാന്‍ ഒട്ടും താത്പര്യം ഇല്ലായിരുന്നുവെന്നും ഒരു കുഞ്ഞിനെ ദത്തു എടുക്കാന്‍ ആയിരുന്നു തന്റെ ആഗ്രഹമെന്നുമാണ് താരം പറയുന്നത്. ആ കാര്യം വീട്ടുകാരെ പറഞ്ഞ് സമ്മതിപ്പിക്കാന്‍ ഒരുങ്ങുകയായിരുന്നു , അപ്പോഴാണ് ബിഗ്ബോസിലേക്ക് അവസരം ലഭിച്ചത്.
ജീവിതത്തില്‍ പ്രണയവും ബ്രേക്കപ്പും അനുഭവിച്ച ആളായിരുന്നു താനെന്നും ആ സമയത്ത് വിവാഹത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും താരം പറയുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ ജീവിതത്തില്‍ സന്തുഷ്ടയാണെന്നും പേളി പറഞ്ഞ് വയ്ക്കുന്നു.
