Kerala News

ഒടുവില്‍ വിവാഹമോചിതയായി ; വഴിയോരത്ത് കിടക്കുന്ന അമേദ്യത്തെ അവഗണിക്കാറാണ് പതിവെന്ന് കനകദുര്‍ഗ്ഗ

കനകദുര്‍ഗ്ഗ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് പ്രായപരിധി വേണ്ട എന്ന വിധി വന്നതോടെ സ്വാമി അയ്യപ്പനെ കാണണമെന്ന ആവശ്യവുമായി ശബരിമലയില്‍ എത്തിയ യുവതിയാണ്. ഇപ്പോള്‍ ഭര്‍ത്താവ് കൃഷ്ണനുണ്ണിയുമായുള്ള വിവാഹബന്ധം കനകദുര്‍ഗ്ഗ വേര്‍പെടുത്തിയിരിക്കുകയാണ്. ഭര്‍ത്താവ് കൃഷ്ണനുണ്ണിയും, ഭര്‍തൃമാതാവ് സുമതിയമ്മയും ശബരിമലയില്‍ ആചാരലംഘനം നടത്തിയ കനകദുര്‍ഗ്ഗയ്ക്ക് ഒപ്പം താമസിക്കാന്‍ തയ്യാറല്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. പിന്നീട് ഭര്‍തൃവീട്ടില്‍ എത്തിയപ്പോള്‍ അമ്മായിയമ്മയുടെ കൈയാങ്കളിയുമായി. സുമതിയമ്മ പട്ടികകഷ്ണത്തിന് അടിച്ചെന്ന് പറഞ്ഞ് കനകദുര്‍ഗ്ഗ ചികിത്സ തേടിയിരുന്നു. തന്നെ തള്ളിയിട്ടെന്ന വാദവുമായി സുമതിയമ്മയും പിന്നാലെ ആശുപത്രിയില്‍ എത്തിയതും ഒക്കെ വാര്‍ത്തയായിരുന്നു.

കനകദുര്‍ഗ്ഗ വിവാഹമോചനം നേടാന്‍ 15 ലക്ഷവും, വീടും ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു. അത്രയും തുക നല്‍കാന്‍ കഴിയില്ലെന്നും 10 ലക്ഷം തരാമെന്നും കൃഷ്ണനുണ്ണിയും പറഞ്ഞു. ഇതോടെ വിവാഹമോചനം സാധ്യമാവുകയായിരുന്നു. കനകദുര്‍ഗ്ഗ വീടൊഴിയുകയും ചെയ്തു.

കനകദുര്‍ഗ്ഗയെ ശബരിമലയില്‍ കയറിയതിനു പിന്നാലെ ഭര്‍ത്താവും കുട്ടികളും ഉപേക്ഷിച്ചിരുന്നു. പോലീസിന്റെ ഓര്‍ഡറോടെയാണ് അന്നേരം കോടതിയെ സമീപിച്ച കനകദുര്‍ഗ്ഗ വീട്ടില്‍ പ്രവേശിച്ചത്. ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗ മാനസിക രോഗിയാണെന്ന് സഹോദരന്‍ ഭരത് ഭൂഷന്‍ പറഞ്ഞിരുന്നു. ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനകദുര്‍ഗ്ഗയെ വീട്ടില്‍ കയറ്റില്ലെന്നും സഹോദരന്‍ പ്രസ്താവിച്ചിരുന്നു. പെരിന്തല്‍മണ്ണയിലെ ഫ്ലാറ്റില്‍ ഈ സാഹചര്യത്തിലാണ് കനകദുര്‍ഗ്ഗ ഏകാന്തവാസത്തിലേക്ക് മാറുന്നത്. ശബരിമലയില്‍ കയറിയതോടെ തന്നെ എല്ലാവരും ഉപേക്ഷിച്ചെന്ന് പറഞ്ഞ് കനകദുര്‍ഗ്ഗ ഒരു അഭിമുഖത്തില്‍ പൊട്ടിക്കരഞ്ഞിരുന്നു.

Most Popular

To Top