Entertainment

ഏണിയിൽ കയറി കുരുമുളക് പറിക്കാൻ വേണ്ടി വീട്ടിൽ നിൽക്കുന്ന വേഷത്തിൽ മേക്കപ്പ് ഇല്ലാതെ അനുശ്രീ.

മലയാള സിനിമ ലോകത്തു തിളങ്ങി നിൽക്കുന്ന നായികയാണ് അനുശ്രീ. സൂര്യ ടിവി നടത്തിയ ഒരു റിയാലിറ്റി ഷോ വഴി ലാല്‍ ജോസ് ചിത്രം ആയ ഡയമണ്ട് നെക്ലേസില്‍ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച ആളാണ് താരം. കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനെ മികച്ചത് ആക്കാൻ അനുശ്രീയ്ക്ക് കഴിഞ്ഞു. വെടിവഴിപാട്, റെഡ് വൈന്‍,പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം എന്നിവ ഒക്കെ അനുശ്രീയുടെ എടുത്തു പറയണ്ട ചിത്രങ്ങൾ ആണ് . ഇതിഹാസ, മൈ ലൈഫ് പാര്‍ട്ണര്‍, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളില്‍ കരുത്തുറ്റ വേഷങ്ങളിൽ കൂടി ജനശ്രെദ്ധ നേടിയ താരം കൂടി ആണ് അനുശ്രീ. താരം സോഷ്യല്‍ മീഡിയയില്‍ നിറ സാന്നിധ്യം ആണ് .

അനുശ്രീ പുതുതായി പങ്കുവച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോൾ തരംഗം ആയി മാറിയത് . കൗതുകപരമായ ഒരു പോസ്റ്റ്‌ ആയി ആണ് താരം എത്തിയിരിക്കുന്നത് . കുരുമുളക് പറിക്കാന്‍ കുരുമുളക് വള്ളി പടർന്നിരിക്കുന്ന മരത്തില്‍ കയറി നിൽക്കുന്ന പ്രിയനടിയുടെ ചിത്രങ്ങളാണ് വൈറൽ ആയിരിക്കുന്നത്. കുരുമുളക് പറിക്കാനായി ഏണി വച്ച്‌ മരത്തില്‍ കയറിയ രസകരമായ ചിത്രങ്ങളും ആയാണ് സോഷ്യൽ മീഡിയയിൽ താരം എത്തിയത്. മരത്തിൽ അത്രത്തോളം കഷ്ട്ടപെട്ടു കയറി പറിച്ച കുരുമുളകിന്റെ ചിത്രങ്ങളും പങ്കുവയ്ക്കാൻ താരം മറന്നില്ല. ചിത്രങ്ങള്‍ക്ക് അഭിപ്രായം ഒഴുകുക ആണ്. അനുശ്രീ മാസാണ് എന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നത് . സെക്കന്റുകൾ കൊണ്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു. രസകരമായ ഒരു തലകെട്ട് നൽകാനും താരം മറന്നില്ല.

“ഇവളുടെ പേര് ബ്ലാക്ക് പെപ്പര്‍ എന്നാണ്. ഞങ്ങളിവളെ ബ്ലാക്ക് ഗോള്‍ഡ് എന്നു വിളിക്കുമെന്നാണ് . ഇതാണ് ഞങ്ങളുടെ കുരുമുളക് കൊടി. ഞങ്ങടെ കുരുമുളക് പറിക്കാന്‍ ഞങ്ങള്‍ മാത്രം മതി ഞങ്ങള്‍ വളര്‍ത്തും മുളകെല്ലാം ഞങ്ങടെതാകും പൈങ്കിളിയേ”

ഇതായിരുന്നു ആ രസകരമായ തലക്കെട്ട്.

Most Popular

To Top