Kerala News

‘എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയയ്ക്കുക.’ ; ജനാധിപത്യ – മനുഷ്യാവകാശ കൂട്ടായ്മ

പാലക്കാട് : ജനാധിപത്യ – മനുഷ്യാവകാശ കൂട്ടായ്മ ജാമ്യം പോലും നിഷേധിക്കപ്പെട്ട് ജയിലില്‍ അടച്ചിരിക്കുന്ന എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടു. പാലക്കാട് ഹെഡ്പോസ്റ്റോഫീസിന് മുന്നില്‍ ഈ കാര്യം ഉന്നയിച്ച് കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിച്ചു. ധര്‍ണ എന്‍.സി.എച്ച്.ആര്‍.ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. യു.എ.പി.എ.യും, എന്‍.എസ്.എയും ചാര്‍ത്തി കോവിഡിന്റെയും ലോക്ക്ഡൗണിന്റെയും മറവില്‍ ശാഹീന്‍ബാഗിലും, ജാമിഅ മില്ലിയയിലും നടന്ന പൗരത്വപ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ ഭരണകൂടം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുകയാണ്.

ജാമ്യം പോലും നിഷേധിച്ച് വിദ്യാര്‍ത്ഥിനിയായ സഫൂറ സര്‍ഗാര്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികളെയാണ് ജയിലറയ്ക്ക് ഉള്ളില്‍ ആക്കിയിരിക്കുന്നത്.

ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നത് ഭീമകൊറേഗാവ് വാര്‍ഷികത്തില്‍ സംബന്ധിച്ചവര്‍ മാവോവാദികളാണെന്ന് ആരോപിച്ച് തടവില്‍ പാര്‍പ്പിച്ചിട്ടുള്ള വിപ്ലവ കവി വരവരറാവു മുതല്‍ 11 പേരാണ്. ജനാധിപത്യ – മനുഷ്യാവകാശ കൂട്ടായ്മ ഹെഡ്പോസ്റ്റോഫീസ് ധര്‍ണ സംഘടിപ്പിച്ചത് അബ്ദുല്‍നാസര്‍ മഅ്ദനി മുതല്‍ ഡല്‍ഹി യൂണിവേഴ്സിറ്റി പ്രഫ. ഡോ. ജി.എന്‍ സായ്ബാബ വരെയുള്ള എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ്.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് എസ്.പി അമീര്‍ അലി, കെ മാരിയപ്പന്‍, രാജന്‍ പുലിക്കോട്, ബഷീര്‍ മൗലവി, കെ വാസുദേവന്‍, കെ ഉനൈസ്, ജയിന്‍ എന്നിവര്‍ ധര്‍ണ്ണയില്‍ സംസാരിച്ചു. കെ കാര്‍ത്തികേയന്‍, കെ മണികണ്ഠന്‍, എ കാജാഹുസൈന്‍ എന്നീ സംഘാടക സമിതി നേതാക്കളും സംസാരിച്ചു. നോര്‍ത്ത് പോലീസ് ധര്‍ണയും സമരവും നടത്തിയവര്‍ക്ക് എതിരെ കേസ് എടുത്ത് ജാമ്യത്തില്‍ വിട്ടു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top