Entertainment

എല്ലാർക്കും നല്ല ഉപദേശം നൽകി ചേച്ചി ആയി ഭാഗ്യലക്ഷ്മി..

ബിഗ്‌ബോസിൽ എല്ലാരും മനസ്സ് തുറക്കുന്നത് ഭാഗ്യലക്ഷ്മിയോട്, എല്ലാർക്കും നല്ല ഉപദേശം നൽകി ചേച്ചി ആയി ഭാഗ്യലക്ഷ്മി.ബിഗ് ബോസ് തുടങ്ങി രണ്ടുദിവസം ആയിക്കഴിഞ്ഞു. മത്സരം മുറുകി തുടങ്ങി. . ഈ സീസണിൽ മണിക്കുട്ടൻ,ഭാഗ്യലക്ഷ്മി, നോബി തുടങ്ങി വിരലിൽ എണ്ണാവുന്ന ആളുകളെ പ്രേക്ഷകർക്ക് സുപരിചിതർ ആയി ഉള്ളൂ. ബാക്കി ഉള്ളവർ കേരളത്തിന് അത്ര സുപരിചിതർ അല്ല.

എല്ലാരും മത്സരാവേശത്തിൽ തന്നെ ആണ്. ഓരോരുത്തരും ശക്തമായ പ്രകടനം ആണ് കാഴ്ചവെക്കുന്നത്. ആദ്യത്തെ ക്യാപ്റ്റൻസി ടാസ്‌കിൽ വിജയിച്ച് ഈ സീസണിലെ ആദ്യ ക്യാപ്റ്റൻ സ്ഥാനം നേടിയത് ഭാഗ്യലക്ഷ്മിയായിരുന്നു.
ലക്ഷ്മി ജയനുമായിട്ടായിരുന്നു മത്സരം. ഭൂരിപക്ഷ അഭിപ്രായം മാനിച്ചാണ് ഭാഗ്യലക്ഷ്മിയ്ക്ക് ആദ്യത്തെ അവസരം ലഭിച്ചത്.

 

രണ്ടാമത്തെ ദിവസം രാത്രിയിൽ ഭാഗ്യലക്ഷ്മി മജ്സിയക്ക് ഒപ്പമിരുന്ന് സംസാരിച്ചിരുന്നു. മജ്സിയ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നില്ലേ എന്നായിരുന്നു ഭാഗ്യലക്ഷ്മി ചോദിച്ചത്.” 2018 ൽ എനിക്ക് വിവാഹനിശ്ചയം നടത്തിയിരുന്നു. പക്ഷേ അത് മുടങ്ങി പോയെന്ന് “മജ്സിയ തുറന്നു പറഞ്ഞു . ആദ്യം ഭയങ്കര സപ്പോർട്ടീവ് ആയിരുന്നു. “പിന്നെ പിന്നെ ഞാൻ ഉയരങ്ങളിലേക്ക് പോകാൻ തുടങ്ങിയപ്പോൾ അവന് ഈഗോ വർക്ക് ചെയ്തു. ഇതോടെ നീ അവിടെ പോകണ്ട, ഇവിടെ പോകണ്ട എന്ന് പറയാൻ തുടങ്ങി. ഒടുവിൽ ആ ബന്ധം വേണ്ടെന്ന് ഞാൻ പറഞ്ഞതോടെ വീട്ടുകാരും അങ്ങനൊരു തീരുമാനത്തിൽ എത്തി.” അങ്ങനെ ആയിരുന്നു മജ്സിയയുടെ വെളിപ്പെടുത്തൽ.

പിന്നീട് ഭാഗ്യലക്ഷ്മി സംസാരിച്ചത് ലക്ഷ്മി ജയനോട് ആയിരുന്നു, മകനെ പഴയ ഭർത്താവിനെ കാണിക്കില്ലെന്നുള്ള കാര്യങ്ങളാണ് ലക്ഷ്മി ഭാഗ്യലക്ഷ്മിയോടായി സംസാരിച്ചത്.”ഇനി കല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ട്. അതിന് മുൻപ് ചില മാറ്റങ്ങൾ വരുത്താനുണ്ട്.
ഇനിയൊരു കുഞ്ഞ് ഉണ്ടായാൽ അത് വിഷമിപ്പിക്കുന്ന അവസ്ഥ ഉണ്ടാവരുത്. കുഞ്ഞിന്റെ അച്ഛനെ അവനെ കാണിക്കാറില്ല. എന്ന് ലക്ഷ്മി പറഞ്ഞപ്പോൾ ഭർത്താവ് കാണണം എന്ന് ആവിശ്യപെട്ടാൽ കാണിക്കുക അല്ലേ വേണ്ടത് എന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു. അങ്ങനെ ചെയ്യരുത് എന്നും അത്‌ കുഞ്ഞിന്റെ അവകാശം ആണ് എന്നും ഒക്കെ പറഞ്ഞു ലക്ഷ്മിയെ ഉപദേശിക്കുന്നുണ്ട് ഭാഗ്യലക്ഷ്മി.

Most Popular

To Top